01
Jul 2025
Sat
01 Jul 2025 Sat
woman worked as SI with fake documents arrested

സബ് ഇന്‍സ്‌പെക്ടര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയില്‍ തോറ്റ ശേഷം വ്യാജ രേഖകള്‍ തയ്യാറാക്കി രണ്ടുവര്‍ഷത്തോളം പോലീസ് അക്കാദമിയില്‍ എസ്ഐ ആയി വിലസിയ യുവതി പിടിയിലായി. രാജസ്ഥാനിലാണ് സംഭവം. മോനോ ബഗാലിയ ആണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2021ല്‍ എസ്‌ഐ റിക്രൂട്ട്‌മെന്റ് പരീക്ഷ എഴുതിയ യുവതി പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെ മൂലി ദേവി എന്ന പേരില്‍ വ്യാജ രേഖകള്‍ തയ്യാറാക്കുകയും രാജസ്ഥാന്‍ പോലീസ് അക്കാദമിയില്‍ എത്തുകയുമായിരുന്നു. രണ്ടുവര്‍ഷത്തോളം ഇവര്‍ ഇവിടെ തുടരുകയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം ടെന്നിസ് കളിക്കുകയും ഫോട്ടോകള്‍ എടുക്കുകയും ചെയ്തിരുന്നു.

സാമൂഹിക മാധ്യമങ്ങളില്‍ പ്രചോദനം പകരുന്ന വീഡിയോകള്‍ യുവതി പതിവായി പോസ്റ്റ് ചെയ്തിരുന്നു. യൂനിഫോമണിഞ്ഞ് പൊതുചടങ്ങുകളിലും യുവതി പങ്കെടുക്കുകയുണ്ടായി.
കഴിഞ്ഞ ബാച്ചിലെ ഉദ്യോഗാര്‍ഥിയാണെന്ന വ്യാജേനയാണ് 2021ല്‍ യുവതി രാജസ്ഥാന്‍ പോലീസ് അക്കാദമിയിലെത്തിയത്. പരേഡ് ഗ്രൗണ്ടില്‍ യൂനിഫോം ധരിച്ച് യുവതി പതിവായി എത്തുകയും ചെയ്തിരുന്നു.

ട്രെയിനി സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് 2023ല്‍ യുവതിയില്‍ സംശയം തോന്നിയതോടെയാണ് കള്ളി പൊളിഞ്ഞത്. യുവതിയെ ചോദ്യം ചെയ്തപ്പോള്‍ നാലു സഹോദരിമാരും ട്രക്ക് ഡ്രൈവറായ അച്ഛനും അടങ്ങുന്ന കുടുംബത്തിനു മുന്നില്‍ ആളാവാനാണ് കള്ളക്കളി നടത്തിയതെന്നു വെളിപ്പെടുത്തുകയുണ്ടായി. ഇതിനു ശേഷം യുവതി ഒളിവില്‍ പോയി. രാജസ്ഥാനിലെ ശികാര്‍ ജില്ലയില്‍ നിന്ന് കഴിഞ്ഞദിവസമാണ് പോലീസ് ഇവരെ പിടികൂടിയത്. യുവതി തങ്ങിയിരുന്ന വാടകവീട്ടില്‍ നിന്ന് ഏഴുലക്ഷം രൂപയും രാജസ്ഥാന്‍ പോലീസ് അക്കാദമിയിലെ പരീക്ഷാപേപ്പറുകളും പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.

 ALSO READ: കോഴിക്കോട്ട് ഭാര്യയുടെ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം നടത്തി രോഗികളെ ചികില്‍സിച്ച വ്യാജ ഡോക്ടര്‍ പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക