15
Mar 2024
Sun
15 Mar 2024 Sun
woman's chain snatched during reel shooting

സാമൂഹികമാധ്യമത്തിലിടാന്‍ റീല്‍ ചിത്രീകരിക്കുന്നതിനിടെ യുവതിയുടെ മാല ബൈക്കിലെത്തിയ മോഷ്ടാവ് പൊട്ടിച്ചു രക്ഷപെട്ടു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഇന്ദ്രപുരത്താണ് സംഭവം.(woman’s chain snatched during reel shooting)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുഷമയെന്ന യുവതിയാണ് പിടിച്ചുപറിക്കിരയായത്. വീഡിയോ ചിത്രീകരിക്കുന്നതിനായി റോഡിലൂടെ താളത്തില്‍ നടന്നുവരികയായിരുന്ന സുഷമയുടെ അരികിലൂടെ ബൈക്ക് ഓടിച്ചൊരു യുവാവ് വരികയും അതിവേഗം യുവതിയുടെ കഴുത്തിലെ മാല പൊട്ടിച്ചുകടന്നുകളയുകയുമായിരുന്നു.

എന്താണ് നടക്കുന്നത് സുഷമയ്ക്കു മനസ്സിലാകുന്നതിനു മുമ്പ് കള്ളന്‍ രക്ഷപെട്ടിരുന്നു. സുഷമ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ഹെല്‍മറ്റ് ധരിച്ചായിരുന്നു മോഷ്ടാവ് എത്തിയത്. ട്വിസ്റ്റിലൂടെ യുവതിയുടെ റീലിന് എന്തായാലും വലിയ കാഴ്ചക്കാരെ കിട്ടിയിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക