19
Apr 2026
Mon
19 Apr 2026 Mon
elder brother hacked younger brother in Athirippilli

പാലക്കാട് അട്ടപ്പാടിയില്‍ വയോധികനെ ബന്ധുവായ യുവതി കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ച് കൊന്നു. 60 വയസുള്ള കാളിയപ്പനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവായ ചിത്ര അറസ്റ്റിലായി. മദ്യലഹരിയിലായിരുന്നു അതിക്രമം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദാസന്നൂര്‍ ആദിവാസി ഉന്നതിയിലാണ് സംഭവം. ഇവര്‍ തമ്മില്‍ മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക