28
Apr 2024
Mon
28 Apr 2024 Mon
congress leaders income tax

ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് രാഷ്ട്രീയ പാര്‍ട്ടികളെ ശ്വാസം മുട്ടിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ടടിച്ചു. കോണ്‍ഗ്രസിന്റെ 3500 കോടി രൂപയുടെ ആദാനികുതി കുടിശികയില്‍ ഉടന്‍ നടപടി സ്വീകരിക്കില്ലെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കി. കേസില്‍ സുപ്രിംകോടതി വിധി എതിരാകുമെന്ന് ഉറപ്പായതോടെ കേന്ദ്രസര്‍ക്കാര്‍ പണം ഉടന്‍ വേണ്ടെന്ന് പറഞ്ഞ് തടിയൂരിയതെന്നാണ് സൂചന. (wont-take-coercive-action-against-congress-over-income-tax-demand-of-rs-3500-crores )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ജൂലൈ 24ലേക്ക് മാറ്റി.
ഈ സമയത്തിനുള്ളില്‍ ആദായനികുതി വകുപ്പിന്റെ നടപടിയുണ്ടായാല്‍ കോണ്‍ഗ്രസിന് കോടതിയെ സമീപിക്കാം. ത

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നടപടി സ്വീകരിക്കരുതെന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യം. പ്രചാരണ രംഗത്ത് പാര്‍ട്ടിയെ നിശ്ചലമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയുടെ നീക്കമെന്നും കോണ്‍ഗ്രസ് സുപ്രീം കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കുടിശ്ശിക പിരിക്കുന്ന നടപടികളിലേക്ക് ഉടന്‍ പോകുന്നില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ഉറപ്പുനല്‍കി.

ജസ്റ്റിസ് നാഗരത്‌ന അധ്യക്ഷയായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കോണ്‍ഗ്രസ്, സിപിഐ, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയത്. മറ്റു പാര്‍ട്ടികള്‍ക്കെതിരേയും തിരഞ്ഞെടുപ്പ് തീരുന്നതുവരെ നടപടിയുണ്ടാവില്ല.