26
Dec 2024
Sun
26 Dec 2024 Sun
Actress Urmila Kothathe car accident

മുംബൈ: മഹാരാഷ്ട്രയിലെ കാണ്ടിവ്ലിയില്‍ മറാഠി നടി സഞ്ചരിച്ചിരുന്ന കാര്‍ തൊഴിലാളികളെ ഇടിച്ചു തെറിപ്പിച്ച് മുകളിലൂടെ കയറിയിറങ്ങി. (Worker dies after being hit by actress car; car runs over body) ഒരു തൊഴിലാളി മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നടി ഊര്‍മിള കോത്താരെ സഞ്ചരിച്ചിരുന്ന കാറാണ് തൊഴിലാളികളെ ഇടിച്ചുതെറിപ്പിച്ചത്. ഇരുവരുടെയും ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങി. കാര്‍ ഡ്രൈവര്‍ക്കും നടിക്കും പരിക്കുണ്ട്.

വെള്ളിയാഴ്ച രാത്രി ഷൂട്ടിങ് പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. നടി ഊര്‍മിള കോത്താരെ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് പോയിസര്‍ മെട്രോ സ്റ്റേഷന് സമീപം ജോലി ചെയ്തിരുന്ന രണ്ടു തൊഴിലാളികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒരാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായും മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു.

ഡ്രൈവര്‍ക്കും ഗുരുതരമായി പരുക്കേറ്റു. ഊര്‍മിളയ്ക്ക് നിസാര പരിക്ക് മാത്രമേയുള്ളു. കൃത്യസമയത്ത് കാറിന്റെ എയര്‍ബാഗ് തുറന്നതിനാലാണ് ഊര്‍മിളയുടെ ജീവന്‍ രക്ഷിക്കാനായത്. അശ്രദ്ധയോടെ വാഹനമോടിക്കുക, മനഃപൂര്‍വമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.