സെമി ഉറപ്പാക്കാന്‍ കിവികള്‍ ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ, മഴ ഭീഷണി; സെമി സാധ്യതകള്‍ ഇങ്ങനെ
|
ബംഗളൂരു: ലോകകപ്പ് ക്രിക്കറ്റിലെ അവസാന റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. സെമി സാധ്യത ഉറപ്പിക്കാനായി നിലവിലെ റണ്ണറപ്പുകളായ ന്യൂസിലാന്‍ഡ് മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയെ നേരിടും. ബെംഗളൂരുവിലെ എം.ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. വിജയിച്ചാല്‍ ന്യൂസീലന്‍ഡിന് സെമി ഫൈനല്‍ സാധ്യതകള്‍ സജീവമാക്കാം. വലിയ മാര്‍ജിനിലുള്ള വിജയം ടീം സെമി ഫൈനലില്‍ സ്ഥാനമുറപ്പിക്കും. എന്നാല്‍ മഴപെയ്ത് കളി മുടങ്ങിയാല്‍ ടീമിന്റെ ഭാവി തുലാസിലാകും. നിലവില്‍ ന്യൂസീലന്‍ഡ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ ടീമുകള്‍ക്ക് തുല്യ പോയന്റാണ്. എന്നാല്‍ റണ്‍റേറ്റില്‍ കിവീസാണ് മുന്നില്‍. തിങ്കളാഴ്ച മുതല്‍ ബംഗളൂരുവില്‍ കനത്ത മഴയുണ്ട്. ഇന്നും മഴ പ്രവചനമുണ്ട്.
സെമി സാധ്യതകള്‍ ഇങ്ങനെ:
മഴമൂലം മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ പാകിസ്ഥാന്റെ സെമി സാധ്യതകള്‍ കൂടും. പോരാട്ടം മഴമൂലം ഉപേക്ഷിച്ചാല്‍ ഇരു ടീമുകളും പോയിന്റ് പങ്കിടും. ഇതോടെ ന്യൂസിലന്‍ഡിന് ഒമ്പത് പോയിന്റോടെ പോരാട്ടം അവസാനിപ്പിക്കേണ്ടിവരും. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ പാകിസ്ഥാന് സെമിയിലെത്താനുള്ള വഴി തെളിയും. അഫ്ഗാനിസ്ഥാനും അവസാന ഗ്രൂപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാല്‍ സെമിയിലെത്താനുള്ള സാധ്യതകളുണ്ടെങ്കിലും നെറ്റ് റണ്‍ റേറ്റില്‍ പാകിസ്ഥാനും പിന്നിലാണെന്നത് തിരിച്ചടിയാണ്.
അതുകൊണ്ടുതന്നെ ഇന്നത്തെ പോരാട്ടത്തിന് ഏറെ പ്രധാന്യമുണ്ട്. ഈ മത്സരഫലം അനുസരിച്ചിരിക്കും നാലാം സെമി ഫൈനലിസ്റ്റ് ആരാണെന്ന് അറിയാനാകുക. നിലവില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ സെമിയിലെത്തിയിട്ടുണ്ട്. സെമിയില്‍ ആദ്യ സ്ഥാനക്കാരായ ഇന്ത്യയാണ് നാലാം സ്ഥാനക്കാരുടെ എതിരാളി. മറ്റൊരു സെമിയില്‍ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





