ദോഹ: ഖത്തർ പൗരൻ അബ്ദുർറഹ്‌മാൻ ഖമീസ് കണ്ടുപിടിച്ച സ്മാർട്ട് മുസല്ല (നിസ്‌കരിക്കാനുള്ള മാറ്റ്) രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്നു. സജാദ എന്ന് പേരിട്ട പുതിയ പ്രയർ മാറ്റ് കുട്ടികളെ പോലും എല്ലാ അനുഷ്ടാനപരമായ ചിട്ടകളോടെയും നിസ്‌കരിക്കാൻ പഠിപ്പിക്കുന്ന വിധത്തിലാണ് രൂപകൽപ്പനചെയ്തത്. ലോകത്തെ തന്നെ ആദ്യ സ്മാർട്ട് പ്രാർത്ഥന റഗ്ഗ് എന്ന പേരിലാണ് സജാദ അറിയപ്പെടുന്നത്.
|
എൽ.ഇ.ഡി സ്‌ക്രീനിലൂടെയും സ്പീക്കറുകളിലൂടെയും ഓരോ പ്രാർത്ഥനാ സമയത്തും ആരാധകൻ എന്താണ് ചൊല്ലേണ്ടതെന്ന് ഈ പ്രയർ മാറ്റ് തൽസമയം പ്രദർശിപ്പിക്കും. നിസ്‌കാരത്തിൽ വിശ്വാസികളുടെ തെറ്റുകൾ കണ്ടെത്താനും തിരുത്താനും ഇത് പ്രഷർ സെൻസറുകൾ ഉപയോഗിക്കുന്നു. ഇതോടൊപ്പം, നിസ്‌കാരത്തിലെ പ്രാർത്ഥനകളെ കുറിച്ച് കൃത്യമായ ധാരണയില്ലാത്തവർക്കും ഇത് ഉപകാരപ്രദമാകും. കുട്ടികൾക്കും പുതിയ മുസ്ലിംകൾക്കും പ്രാർത്ഥനകളുടെ അടിസ്ഥാനകാര്യങ്ങൾ മുസല്ല പഠിപ്പിക്കുന്നു.
ഖമീസിന്റെ സ്മാർട്ട് മുസല്ല മലേഷ്യയിൽ നടന്ന എക്‌സിബിഷനിലും സ്വർണ മെഡൽ നേടി. ഏപ്രിൽ 26ന് തുടങ്ങി മെയ് 30ന് അവസാനിക്കുന്ന ഒന്നാം നമ്പർ കണ്ടുപിടുത്തങ്ങളുടെ പ്രദർശനമായ ജനീവയിലെ ഇന്റർനാഷണൽ എക്സിബിഷൻ ഓഫ് ഇൻവെൻഷൻസിൽ സ്മാർട്ട് മുസല്ലക്ക് സ്വർണ മെഡൽ ലഭിച്ചിരുന്നു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





