ലോകത്തിലെ ഏറ്റവും പ്രായംകൂടിയ കുഞ്ഞ് യുഎസില്‍. മൂന്നു പതിറ്റാണ്ടിലേറെക്കാലം ശീതീകരിച്ചു സൂക്ഷിച്ചിരുന്ന ഭ്രൂണം ഉപയോഗിച്ചാണ് കുട്ടിക്ക് ജന്മം നല്‍കിയത്. ഭ്രൂണം സൂക്ഷിക്കുന്നതിനും കുട്ടി പിറക്കുന്നതിനും ഇടയിലുള്ള ദൈര്‍ഘ്യമേറിയ ഇടവേളയാണ് ഇതെന്നാണ് റിപോര്‍ട്ടുകള്‍.
|
1992ലാണ് ഈ ഭ്രൂണം ശീതീകരിക്കാന്‍ തുടങ്ങിയത്. ലിന്‍ഡാ ആര്‍ചേഡ് അടക്കമുള്ള നാലുപേരുടെ ഭ്രൂണങ്ങളായിരുന്നു ഇങ്ങനെ സൂക്ഷിച്ചത്. 1994ല്‍ ഐവിഎഫിലൂടെ ഈ ഭ്രൂണങ്ങള്‍ ദാതാക്കളുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയും ചെയ്തു. എന്നാല്‍ ശീതീകരിച്ചു സൂക്ഷിച്ചിരുന്ന ഭ്രൂണങ്ങളില്‍ ചിലത് ബാക്കിയിരിപ്പുണ്ടായിരുന്നു. ഇവ മക്കളില്ലാത്ത ദമ്പതികള്‍ക്കായി ദാനം ചെയ്യാനും ദാതാക്കള്‍ സമ്മതം നല്‍കിയിരുന്നു.
2023ല്‍ മക്കളില്ലാത്ത ദമ്പതികളായ ലിന്‍ഡ്‌സിയും ടിം പിയേഴ്‌സും ഈ ഭ്രൂണങ്ങളിലൊന്ന് അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. അനുമതി ലഭിച്ചതോടെ ഡോക്ടര്‍മാര്‍ ഭ്രൂണം സൂക്ഷ്മതയോടെ ലിന്‍ഡ്‌സിയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു. ഇതു വിജയകരമായതോടെ മാസങ്ങള്‍ക്കു ശേഷം പൂര്‍ണ ആരോഗ്യത്തോടെയുള്ള കുട്ടി പിറക്കുകയും ചെയ്തു.
ഇതോടെ ലോകത്തിലെ ഏറ്റവും പ്രായമുള്ള നവജാത ശിശുവെന്ന ഖ്യാതിയും കുട്ടിക്കു ലഭിച്ചു. തദ്ദേവൂസ് ഡാനിയല്‍ പിയേഴ്‌സ് എന്നാണ് കുട്ടിക്കു പേര് നല്‍കിയിരിക്കുന്നത്. 1992ല്‍ ഈ ഭ്രൂണം ഉപയോഗിച്ച് കുട്ടി പിറന്നിരുന്നെങ്കില്‍ ഇപ്പോള്‍ 33 വയസ്സാവുമായിരുന്നു. ശീതീകരിച്ചു സൂക്ഷിച്ചിരുന്ന ഈ ഭ്രൂണം കുഞ്ഞായി മാറിയിട്ട് മാസങ്ങള്‍ മാത്രമാണ് ആയിട്ടുള്ളത്. കുട്ടികളില്ലാത്ത നിരവധി പേര്‍ക്ക് വൈദ്യശാസ്ത്രരംഗത്തെ ഈ നേട്ടം ഏറെ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.
ALSO READ: താമരശ്ശേരിയില്‍ 12കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ 72കാരന്‍ അറസ്റ്റില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





