22
Nov 2024
Fri
22 Nov 2024 Fri

ന്യൂഡല്‍ഹി: പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍.എന്‍ പിള്ള അന്തരിച്ചു. നൂറ് വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ആകാശാവാണി ഉദ്യോഗസ്ഥനായാണ് 1951ല്‍ ഡല്‍ഹിയില്‍ എത്തിയത്. പിന്നീട് ഡല്‍ഹി മലയാളികള്‍ക്ക് ഇടയില്‍ സജീവസാന്നിധ്യമായി. ഡല്‍ഹി മലയാളികളുടെ ഏതു പരിപാടിയിലെയും സ്ഥിരംസാന്നിധ്യമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1924 ല്‍ വൈക്കം ഓംചേരി വീട്ടില്‍ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായി ജനിച്ച അദ്ദേഹം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്‍സില്‍ അധ്യാപകനായാണ് വിരമിച്ചത്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇതിഹാസ നേതാവ് എകെജിയുടെ പ്രേരണയിലാണ് ആദ്യ നാടകം രചിച്ചത്. ഈ വെളിച്ചം നിങ്ങളുടേതാകുന്നു എന്ന നാടകത്തില്‍ എംപിമാരായിരുന്ന കെ.സി ജോര്‍ജ്ജ്, പി.ടി പുന്നൂസ്, ഇമ്പിച്ചി ബാവ, വി.പി നായര്‍ തുടങ്ങിയവര്‍ വേഷമിടുകയുണ്ടായി. 1963ല്‍ എക്‌സിപിരിമെന്റല്‍ തീയറ്റര്‍ രൂപീകരിച്ചു.

ഒമ്പത് മുഴുനീള നാടകങ്ങളും 80 ഏകാംഗ നാടകങ്ങളും ഓംചേരി രചിച്ചു. 1972 ല്‍ ‘പ്രളയം’ എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചു. 2010ല്‍ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും ഓംചേരിയെ തേടിയെത്തി. ഓംചേരിയുടെ ഓര്‍മക്കുറിപ്പുകള്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു.

writer omchery nn pillai passed away

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക