12
Aug 2024
Sun
12 Aug 2024 Sun
International Court of Sports will deliver verdict today in Vinesh Phogat's appeal

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാരിസ്: ഒളിമ്പിക്‌സിലെ 50 കിലോഗ്രാം ഗുസ്തി മത്സരത്തില്‍ നിന്ന് അയോഗ്യയാക്കിയതിനെതിരെ ഇന്ത്യയുടെ സൂപ്പര്‍ താരം വിനേഷ് ഫോഗട്ട് സമര്‍പ്പിച്ച അപ്പീലില്‍ അന്താരാഷ്ട്ര കോടതി ഇന്നു വിധി പറയും. ഇന്ന് വൈകീട്ടോടെ ആകും വിധി വരിക.

ഫൈനലിന് തൊട്ടുമുമ്പുള്ള മുമ്പ് നടന്ന ഭാരപരിശോധനയില്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ ഭാരം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിനേഷ് അയോഗ്യയായത്. മെഡലുറപ്പിച്ച താരം അയോഗ്യയായതോടെ ഉറപ്പായ മെഡല്‍ നഷ്ടമാകുകയും അവരെ അവസാന സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു. വെള്ളിമെഡലിന് അര്‍ഹതയുണ്ടെന്ന് കാണിച്ചാണ് വിനേഷ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഫൈനല്‍ മത്സരത്തിന് ശേഷമായിരുന്നു വെള്ളി മെഡല്‍ പങ്കുവയ്ക്കണമെന്ന ആവശ്യവുമായി താരം കോടതിയെ സമീപിച്ചത്.

ജോലി തേടുക ആണോ? ഇതാ തിരുവനന്തപുരത്ത് വമ്പൻ തൊഴിൽമേള

നേരത്തെ ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 9.30ന് മുമ്പായി ഈ വിഷയത്തില്‍ കോടതി തീരുമാനമെടുക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. അപ്പീലില്‍ വാദം പൂര്‍ത്തിയായെങ്കിലും വിധി പറയുന്നത് കോടതി ഇന്നത്തേക്ക് നീട്ടുകയായിരുന്നു.

വിനേഷിന്റെ അപ്പീലില്‍ വെള്ളിയാഴ്ച കോടതി മൂന്നു മണിക്കൂര്‍ വാദംകേട്ടു. പാരീസ് ഒളിമ്പിക്‌സ് അവസാനിക്കുന്നതിന് മുമ്പ് ഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിക്കുമെന്ന് കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങ് ഇന്ന് രാത്രി നടക്കുന്നതിനാല്‍ അതിന് മുമ്പായി കേസില്‍ വിധി ഉണ്ടാകും.

വിനേഷിന്റെ അയോഗ്യത ഉത്തേജകമരുന്ന് ഉപയോഗം പോലുള്ള മോശം പ്രവൃത്തിയുടെ പേരിലല്ലെന്നും ഭാരപരിശോധനയില്‍ 100 ഗ്രാമിന്റെ ഭാരക്കൂടുതല്‍ ആണെന്ന് കണ്ടതിനെ തുടര്‍ന്നായിരുന്നുവെന്നും വിനേഷിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെ, വിദുഷ്പത് സിംഘാനിയ എന്നിവരാണ് താരത്തിന് വേണ്ടി കോടതിയില്‍ ഹാജരായത്. യൂണൈറ്റഡ് വേള്‍ഡ് റെസ്ലിങ്, ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി, ഐ.ഒ.എ എന്നിവരുടെയും വാദവും കേട്ട ശേഷമാണ് കോടതി ഇന്ന് വിധി പറയുക.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

കായികരംഗവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വ്യവഹാരത്തിലൂടെയോ മധ്യസ്ഥതയിലൂടെയോ പരിഹരിക്കുന്ന ഒരു സ്വതന്ത്ര സ്ഥാപനമാണ് കായിക തര്‍ക്ക പരിഹാര കോടതി.

International Court of Sports will deliver verdict today in Vinesh Phogat’s appeal

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക