മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെതിരെ വിമര്‍ശനവുമായി ബന്ധുകൂടിയായ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. ബിജെപിയില്‍ നേതാക്കള്‍ 75ാം വയസ്സില്‍ വിരമിക്കും. നിങ്ങള്‍ എപ്പോഴാണ് രാഷ്ട്രീയം അവസാനിപ്പിക്കാന്‍ പോകുന്നത്?’ ശരദ് പവാറിന് 83 വയസ്സായത് സൂചിപ്പിച്ച് അജിത് പവാര്‍ പറഞ്ഞു. എല്ലാവര്‍ക്കും ഒരു ഇന്നിങ്‌സ് ഉണ്ട്. ഏറ്റവും മികച്ച സമയം 25 വയസ്സുമുതല്‍ 75വരെയാണ് അദ്ദേഹം പറഞ്ഞു.
|
‘ 2004ല്‍ നമുക്ക് കോണ്‍ഗ്രസിനെക്കാള്‍ എംഎല്‍എമാര്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനം നല്‍കി. നമുക്ക് സാഹിബ്(ശരദ് പവാര്‍) ദൈവത്തെ പോലെയാണ്. അദ്ദേഹത്തോട് എല്ലാവര്‍ക്കും ബഹുമാനമാണ്. 60 വയസ്സില്‍ ഐഎഎസ് ഓഫീസര്‍മാര്‍ വിരമിക്കും. ബിജെപിയില്‍ പോലും വിരമിക്കല്‍ പ്രായം 75ആണ്. മുരളി മനോഹര്‍ ജോഷിയേയും എല്‍ കെ അഡ്വാനിയേയും നിങ്ങള്‍ക്ക് ഉദാഹരണമായി കാണാം. നിങ്ങള്‍ക്കിപ്പോള്‍ 83 വയസ്സായി. നിങ്ങള്‍ അവസാനിപ്പിക്കുന്നില്ലേ? നിങ്ങള്‍ ഞങ്ങളെ അനുഗ്രഹിക്കണം. നിങ്ങളുടെ ദീര്‍ഘായുസ്സിന് വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കും’ ശരദ് പവാറിന്റെ പേര് എടുത്ത് പറയാതെ, അദ്ദേഹത്തിന്റെ സഹോദരപുത്രനായ അജിത് പവാര്‍ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





