07
Jan 2024
Wed
07 Jan 2024 Wed

ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവ എൻജിനീയർ കുഴഞ്ഞുവീണുമരിച്ചു. നോയിഡയിൽ നിന്നുള്ള വികാസ് നേ​ഗി എന്ന മുപ്പത്തിനാലുകാരൻ വികാസ് ആണ് മരിച്ചത്. ഹൃദയാ​ഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപോർട്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റണ്ണെടുക്കാൻ മറുവശത്തേക്ക് ഓടുന്നതിനിടെ വികാസ് പാതിവഴിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മറ്റു കളിക്കാർ ചേർന്ന് സി.പി.ആർ. നൽകി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. വികാസ് സ്ഥിരമായി ക്രിക്കറ്റ് കളിച്ചിരുന്നയാളാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക