23
Apr 2025
Tue
23 Apr 2025 Tue
fallen death

നീലേശ്വരം: കാസര്‍കോഡ് ജില്ലയിലെ നീലേശ്വരത്ത് കെട്ടിടത്തില്‍ നിന്നു വീണു യുവാവ് മരിച്ചു. (Young man dies after falling from building ) റൂഫ് വര്‍ക്ക് തൊഴിലാളിയായ പാലക്കാട് നെന്മാറ സ്വദേശി വിനീത് (36) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നീലേശ്വരം മാര്‍ക്കറ്റിലെ ഹാപ്പി ടൂറിസ്റ്റ് ഹോമില്‍ റൂഫ് വര്‍ക്ക് ചെയ്യുന്നതിനിടയില്‍ കാല് തെന്നി താഴെ വീഴുകയായിരുന്നു.
ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് സംഭവം.

യുവാവിനെ ഉടന്‍ തന്നെ തേജസ്വിനി ഹോസ്പിറ്റല്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക്മാറ്റി.