23
Aug 2024
Thu
23 Aug 2024 Thu
Director Renjith

കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവാവ്. (He was given alcohol in the hotel room and was raped naked; The young man filed a complaint against director Ranjith) കോഴിക്കോട് സ്വദേശിയാണ് ഗുരുതര ഡിജിപിക്ക് പരാതി നല്‍കിയത്. സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ 2012 ല്‍ ബംഗളൂരുവില്‍ വച്ച് രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്ന് പരാതിയില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്ലസ്ടുവിനു പഠിക്കുമ്പോള്‍ കോഴിക്കോട് വച്ച് ‘ബാവൂട്ടിയുടെ നാമത്തില്‍’ എന്ന സിനിമാ ലൊക്കേഷനില്‍ വച്ചാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത് എന്ന് യുവാവ് പറയുന്നു. അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നു. അതില്‍ സന്ദേശം അയയ്ക്കാനും ആവശ്യപ്പെട്ടു. സന്ദേശം അയച്ചപ്പോള്‍ ബംഗളൂരു താജ് ഹോട്ടലില്‍ രണ്ട് ദിവസത്തിനു ശേഷം എത്താനായിരുന്നു നിര്‍ദേശം.

ALSO WATCH: ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് വീട്ടില്‍ ഇരച്ചുകയറി പോലീസ്; വീട്ടമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

രാത്രി 10 മണിയോടെ ഹോട്ടലില്‍ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താന്‍ ആവശ്യപ്പെട്ടു. മുറിയിലെത്തിയപ്പോള്‍ മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ചു. പിന്നീട് വിവസ്ത്രനാക്കി പീഡിപ്പിച്ചു. ഇതിനു ശേഷം അവസരം കിട്ടാതായതോടെ താന്‍ മാനസികമായി തളര്‍ന്നെന്നും മലയാളത്തിലെ ഒരു പ്രശസ്ത നടിയോട് പരാതി പറഞ്ഞെങ്കിലും അവര്‍ കാര്യമായെടുത്തില്ലെന്നും യുവാവ് വെളിപ്പെടുത്തി.

ബംഗാളി നടിയായ ശ്രീലേഖ മിത്രയുടെ ആരോപണത്തിന് പിന്നാലെയാണ് യുവാവിന്റെ ഗുരുതര പരാതി. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊടുകയും പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും ആയിരുന്നു മിത്രയുടെ ആരോപണം. വിവാദങ്ങള്‍ക്കൊടുവിലാണ് ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ പദത്തില്‍ നിന്നും രഞ്ജിത്ത് രാജിവച്ചത്.