23
Aug 2024
Wed
23 Aug 2024 Wed
woman dies of panic attack after police barged into her house to find beef

യുപിയില്‍ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് പോലിസ് വീട്ടിലേക്ക് ഇരച്ചുകയറിയെത്തിയതോടെ ഭയന്നുപോയ വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു. ബിജ്നോര്‍ ഖതായ് സ്വദേശിനി റസിയ(55)യാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. രഹസ്യവിവരത്തെ തുടര്‍ന്നാണ് വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം റെയ്ഡിനെത്തിയ പോലീസ് സംഘം വീട് അരിച്ചുപെറുക്കിയിട്ടും ബീഫ് കണ്ടെത്താനായില്ല. സംഭവം വിവാദമായതോടെ പോലീസ് അന്വേഷണത്തിനുത്തരവിട്ടു. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ റെയ്ഡിനു പോയ പോലീസ് സംഘത്തിനു നേരെ നടപടി സ്വീകരിക്കുമെന്ന് ബിജ്‌നോര്‍ പോലീസ് സൂപ്രണ്ട് അഭിഷേക് ഝാ പറഞ്ഞു.

റെയ്ഡിനെത്തിയ പോലീസ് സംഘം മോശമായി പെരുമാറിയെന്ന് റസിയയുടെ കുടുംബം പരാതിപ്പെട്ടു. വീട്ടിലേക്ക് ഇരച്ചുകയറിയ പോലീസ് സംഘം സ്ത്രീകളോട് മോശമായി പെരുമാറി. വീട്ടു സാമഗ്രികള്‍ ഒക്കെ പോലീസ് വലിച്ചുവാരിയിടുന്നതിനിടെ റസിയയ്ക്ക് ശാരീരികാസ്വസ്ഥ്യം ഉണ്ടാവുകയും മരിക്കുകയുമായിരുന്നുവെന്ന് ഇവരുടെ മകന്‍ നാസിം പറഞ്ഞു.