02
Feb 2025
Wed
02 Feb 2025 Wed
young man was hacked to death in Vadakkancherry

തൃശൂര്‍: തൃശൂരിലെ വടക്കാഞ്ചേരിയില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവ് വെട്ടേറ്റു മരിച്ചു. വടക്കാഞ്ചേരി റെയില്‍വെ ഗെയിറ്റിനു സമീപം താമസിക്കുന്ന അരിമ്പൂര്‍ വീട്ടില്‍ സേവ്യര്‍ (42) ആണ് മരിച്ചത്. കാവിലുണ്ടായ വഴക്കിനെത്തുടര്‍ന്നാണ് കൊലപാതകം നടന്നതെന്ന് പൊലിസ് പറഞ്ഞു. സേവ്യറിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനീഷിനും വെട്ടേറ്റു. പ്രതി വിഷ്ണു ഒളിവിലാണ്. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുഹൃത്തുക്കളായ സേവ്യറും സുഹൃത്ത് അനീഷും വടക്കാഞ്ചേരി പഴയ ഗെയ്റ്റിന് സമീപത്തുള്ള വിഷ്ണുവിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. വീട്ടിലെത്തിയ സേവ്യറും അനീഷും ചേര്‍ന്ന് വിഷ്ണുവിനെ വീടിനു പുറത്തേക്ക് വിളിച്ചിറക്കി. തുടര്‍ന്ന് മൂവരും തമ്മില്‍ വാക്ക് തര്‍ക്കമാകുകയും വിഷ്ണു കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സേവ്യറിനെയും അനീഷിനെയും വെട്ടുകയുമായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്.

ആക്രമണത്തില്‍ സേവ്യറിന്റെ നെഞ്ചിലും വയറിലും ഗുരുതര പരിക്കേറ്റു. രണ്ടുപേരെയും മെഡിക്കല്‍ കോളജ് ആശുപത്രി എത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടയില്‍ ഇന്ന് രാവിലെ സേവ്യര്‍ മരിച്ചു. കഴുത്തിലും തലയിലും കയ്യിലും മുറിവേറ്റ അനീഷ് ഗുരുതരനിലയിലാണ്.

അവിവാഹിതനായ സേവ്യര്‍. ബില്‍ഡിങ് കോണ്‍ട്രാക്ടറാണ്. പെയിന്റിങ് പണിക്കാരനാണ് അനീഷ്. സ്ഥാപനങ്ങള്‍ക്കും മറ്റും ക്യു.ആര്‍ കോഡ് ചെയ്തു കൊടുക്കുന്ന സ്ഥാപനം നടത്തിവരുന്ന വ്യക്തിയാണ് വിഷ്ണു. തര്‍ക്കത്തിനുള്ള കാരണം മനസ്സിലായിട്ടില്ല.

young man was hacked to death in Vadakkancherry

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക