16
Nov 2024
Sat
16 Nov 2024 Sat
young social media users learn all about writing engaging captions at Sharjah International Book Fair

ലോകത്ത് ഡിജിറ്റല്‍ സാന്നിധ്യം വ്യാപിച്ച ഇക്കാലത്ത് മികച്ച അടിക്കുറിപ്പുകളിലൂടെ എങ്ങനെ ശ്രദ്ധ ക്ഷണിക്കാമെന്ന ശില്‍പ്പശാല 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍. ഫലസ്തീനിയന്‍ കോണ്‍ടന്റ് ക്രിയേറ്ററായ ജെനാന്‍ മുസ്തഫയാണ് ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടിക്കഥകളാണ് അടിക്കുറിപ്പുകളെന്ന ചിന്തവേണമെന്ന് അവര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്ത കുട്ടികളെ ഓര്‍മിപ്പിച്ചു. പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് അവര്‍ മറുപടി നല്‍കി. ഷാര്‍ജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള നവംബര്‍ 17ന് കൊടിയിറങ്ങും.