13
Jun 2025
Thu
13 Jun 2025 Thu
Young student from Kottayam dies in Oman

മസ്‌കത്ത്: കോട്ടയം സ്വദേശിയായ യുവ വിദ്യാര്‍ഥി ഒമാനില്‍ മരിച്ചു. കങ്ങഴ വയലപ്പള്ളില്‍ വീട്ടില്‍ ആല്‍വിന്‍ കുര്യാക്കോസ് (19) ആണ് മരിച്ചത്. സീബിലായിരുന്നു താമസം.
ഒമാനിലെ അറബ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം വര്‍ഷ ബിരുദ (AI) വിദ്യാര്‍ഥിയായിരുന്നു ആല്‍വിന്‍. മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന രോഗത്തിന് ചികിത്സയിലായിരുന്നു. ശാരീരിക പരിമിതികള്‍ക്കിടയിലും പഠനത്തില്‍ ഏറെ മുന്നിലായിരുന്നു വിദ്യാര്‍ഥി. കഴിഞ്ഞ നീറ്റ് പരീക്ഷയില്‍ മികച്ച റാങ്ക് കരസ്ഥമാക്കി മെഡിക്കല്‍ പ്രവേശനത്തിന് അവസരം ലഭിച്ചെങ്കിലും ചികിത്സയും ആവശ്യമായിരുന്നതിനാല്‍ ഒമാനില്‍ തന്നെ കഴിയുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമിത്തിലാണ്. മാതൃ ഇടവകയായ കങ്ങഴ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കുകയെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പിതാവ്: വിഎം കുര്യാക്കോസ്. മാതാവ്: സിനോബി ഉലഹന്നാന്‍.
ഏക സഹോദരന്‍: അലന്‍ കുര്യാക്കോസ് സഹോദരനാണ്.

Young student from Kottayam dies in Oman

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക