കോഴിക്കോട് പാളയത്ത് യുവാവ് കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍. കോഴിക്കോട് പാളയം പുതിയ കോവിലകം പറമ്പ് സ്വദേശി ബിജു ആണ് മരിച്ചത്. മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
|
പുലര്‍ച്ചെ മൂന്ന് മണിയോടെ മാതാവ് വിളിക്കാന്‍ ചെന്നപ്പോഴാണ് സംഭവം അറിഞ്ഞത്. കഴുത്തിന് സമീപം വെട്ടേറ്റ പാടുണ്ടായിരുന്നുവെന്ന് മാതാവ് പറഞ്ഞു. ചുമരില്‍ തലയടിച്ച രീതിയില്‍ ചോരപ്പാടുകളുണ്ടായിരുന്നു. മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
സമീപത്ത് തമ്പടിക്കാറുള്ള ലഹരി മാഫിയയെ ബിജു ചോദ്യം ചെയ്യാറുണ്ടായിരുന്നു. അതില്‍ വിരോധമുള്ളവര്‍ നടത്തിയ കൊലപാതകമാണോ എന്ന സംശയത്തിലാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Youth found dead in pool of blood at Kozhikode Palayam




