18
Jan 2026
Wed
18 Jan 2026 Wed
Shajan Scaria

Youtuber Shajan Scaria കടുത്ത വിദ്വേഷം വിളമ്പുന്ന യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യാത്തതില്‍ കൊച്ചി പൊലീസിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിമര്‍ശനം. നിരന്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണ് ഷാജന്‍ സ്‌കറിയ. എന്നിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷാജന്‍ സ്‌കറിയ ഒളിവിലെന്ന പൊലീസ് വാദത്തിനും കോടതി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ഷാജന്‍ സ്‌കറിയ പ്രതിദിനം യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ. എന്ത് കൊണ്ട് അദ്ദേഹത്തെ പിടിക്കാനാവുന്നില്ല. ഇത്രയധികം പ്രശ്‌നക്കാരനായ ഷാജന്‍ സ്‌കറിയയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നും കോടതി ചോദിച്ചു.

ഡോക്ടറുടെ ഫോണ്‍ ചോര്‍ത്തിയെന്ന കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് വിമര്‍ശനം. കടവന്ത്ര പൊലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി നേരത്തെ ഷാജന്‍ സ്‌കറിയയെക്കെതിരെ കേസെടുത്തിരുന്നു. ഈ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സെഷന്‍സ് കോടതിയുടെ വിമര്‍ശനം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക