കൊച്ചി: മലയാളി യൂട്യൂബര്‍ വി.ജെ മച്ചാന്‍ എന്ന ഗോവിന്ദ് പോക്‌സോ കേസില്‍ അറസ്റ്റില്‍.(YouTuber VJ Machan arrested in POCSO case) 16 കാരിയുടെ പരാതിയില്‍ കളമശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നാണ് പൊലീസ് ഗോവിന്ദിനെ കസ്റ്റിഡിയിലെടുത്തത്.
|
സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഗോവിന്ദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് വസ്തുക്കളും പൊലീസ് വിശദമായി പരിശോധിക്കുന്നുമുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ALSO READ: പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊല; മുന്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കീഴടങ്ങി
16 കാരിയായ കൊച്ചി സ്വദേശി കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്.
യൂട്യൂബിലും ഫേസ്ബുക്കിലുമായി ഏകദേശം രണ്ടര ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ‘വി.ജെ മച്ചാന്‍’ ആലപ്പുഴ മാന്നാര്‍ സ്വദേശിയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





