27
Aug 2024
Fri
27 Aug 2024 Fri
Rss worker A Sanjith Murder

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തന്‍ എ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ കീഴടങ്ങി.(RSS worker A Sanjith Murder: Former PFI worker surrencdered)  വണ്ടൂര്‍ സ്വദേശിയായ ഇബ്രാഹിം മൗലവിയാണ് വ്യാഴാഴ്ച്ച കോടതിക്ക് മുന്നില്‍ കീഴടങ്ങിയത്. പ്രതിയെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗൂഡാലോചനയാണ് ഇബ്രാഹിം മൗലവിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. ഇതോടെ കേസില്‍ പ്രതികളായ 24 പേരില്‍ 23 പേരും കസ്റ്റഡിയിലായി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നൗഫല്‍ ഇപ്പോഴും ഒളിവിലാണ്. പ്രതികള്‍ മുഴുവന്‍ മുന്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് പോലീസ് പറയുന്നു.

2021 നവംബര്‍ 15 രാവിലെയാണ് എലപ്പുളളി ഇടപ്പുകുളം സ്വദേശിയും തേനാരി ആര്‍ എസ് എസ് ബൗദ്ധിക് പ്രമുഖുമായ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കില്‍ ഭാര്യയ്ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമി സംഘം ഇടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഹേമ കമ്മിറ്റി റിപോര്‍ട്ട്: വിവരാവകാശ കമ്മീഷന്‍ പറയാത്ത നിരവധി പേജുകള്‍ സര്‍ക്കാര്‍ വെട്ടി; ലൈംഗിക അതിക്രമ വിവരങ്ങള്‍ നിറഞ്ഞ ഈ പേജുകള്‍ ഒഴിവാക്കിയത് ആരെ രക്ഷിക്കാന്‍

ഇതിന് പ്രതികാരമായി 2022 ഏപ്രില്‍ 15ന് എസ്ഡിപിഐ പ്രവര്‍ത്തകന്‍ എ സുബൈിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിരുന്നു. ജുമുഅ പ്രാര്‍ത്ഥന കഴിഞ്ഞു പിതാവിനോടൊപ്പം മടങ്ങവേ എലപ്പുള്ളിയില്‍ വച്ചാണ് സുബൈര്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്.

തൊട്ടടുത്ത ദിവസം ആര്‍എസ്എസ് പരിശീലകന്‍ എ ശ്രീനിവാസന്‍ കൊല്ലപ്പെട്ടിരുന്നു. 2022 ഏപ്രില്‍ 16ന് പാലക്കാട് നഗര മധ്യത്തിലുള്ള മേലാമുറിയിലെ ഷോപ്പില്‍ വച്ചാണ് ശ്രീനിവാനെ വെട്ടിക്കൊന്നത്.

എന്‍ഐഎ ആണ് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം അന്വേഷിക്കുന്നത്. എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകം സംസ്ഥാന പോലീസാണ് അന്വേഷിക്കുന്നത്. ശ്രീനിവാസന്റെ കൊലപാതകത്തില്‍ നേതാക്കള്‍ ഉള്‍പ്പെടെ 70ലേറെ പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരെ പ്രതി ചേര്‍ത്തിരുന്നു. അതേ സമയം സുബൈറിന്റെ കൊലപാതകത്തില്‍ ഏഴ് പേര്‍ മാത്രമാണ് പ്രതികളായിട്ടുള്ളത്.