16
Jan 2024
Tue
16 Jan 2024 Tue

യൂസഫലിയുടെ UAE യിലെ 50 വര്‍ഷങ്ങള്‍: കുട്ടികള്‍ക്കുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അബുദാബി: എം.എ യൂസഫലിയുടെ യുഎഇയിലെ 50 വര്‍ഷങ്ങള്‍ക്ക് ആദരവായി ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച കുട്ടികള്‍ക്കുള്ള സൗജന്യ ഹൃദയ സര്‍ജറികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ജന്മനാ ഹൃദ്രോഗമുള്ള 50 കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താനുള്ള ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനീഷ്യേറ്റീവിലേക്ക് ഡോ. ഷംഷീറിന്റെ ഉടമസ്ഥയിലുള്ള വിപിഎസ് ഹെല്‍ത്ത് കെയറാണ് അപേക്ഷ ക്ഷണിച്ചത്.

അര്‍ഹരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് [email protected] എന്ന ഇമെയിലില്‍ ആവശ്യമായ മെഡിക്കല്‍ റിപ്പോര്‍ട്ടും അനുബന്ധ രേഖകളും സഹിതമാണ് അപെക്ഷിക്കേണ്ടത്. ഡോ. ഷംഷീറിന്റെ ഇന്ത്യയിലെയും യുഎഇലെയും ഒമാനിലെയും ആശുപത്രികളിലൂടെയാണ് നടപ്പാക്കുക. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ചെയര്‍മാനായ എം.എ യൂസഫലിയുടെ യു.എ.ഇയിലെ ശ്രദ്ധേയമായ 50 വര്‍ഷത്തെ സാന്നിധ്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡോ. ഷംഷീര്‍ ഗോള്‍ഡന്‍ ഹാര്‍ട്ട് ഉദ്യമം പ്രഖ്യാപിച്ചിരുന്നത്. കുട്ടികളിലെ ജന്മനാലുള്ള ഹൃദ്രോഗത്തിന് ശസ്ത്രക്രിയ നടത്താന്‍ ഭാരിച്ച ചിലവ് വരുന്നതിനാല്‍ പ്രതിസന്ധി നേരിടുന്ന നിര്‍ധന കുടുംബങ്ങള്‍ക്ക് പ്രതീക്ഷയും കൈത്താങ്ങുമാകും പുതിയ സംരംഭം.