22
Sep 2026
Tue
22 Sep 2026 Tue
Nandan Yadav shot in police encounter

ബിഹാറിലെ ജാമുയിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്വകാര്യ ഭാ​ഗങ്ങളിലടക്കം പിടിക്കുകയും ഉപദ്രവിക്കുകയും ആക്രമിക്കുകയും ചെയ്ത കേസിലെ പ്രധാന പ്രതി നന്ദൻ യാദവിന് വെടിയേറ്റു. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ പൊലീസ് ഏറ്റുമുട്ടലിലാണ് ഇയാളുടെ കാലിൽ വെടിയേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ നന്ദൻ യാദവ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഏറ്റുമുട്ടലുണ്ടാകുകയും ഇയാളുടെ കാലിൽ വെടിയേൽക്കുകയുമായിരുന്നു. പരിക്കേറ്റ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേസിൽ ഇതുവരെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ രണ്ട് പ്രായപൂർത്തിയാകാത്തവരും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

സെപ്റ്റംബർ 19നാണ് കേസിനാസ്പദമായ സംഭവം. കോച്ചിങ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പത്താം ക്ലാസ് വിദ്യാർഥികളായ ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടിയെ ആൺകുട്ടിയിൽ നിന്ന് വേർപെടുത്തിയായിരുന്നു നന്ദൻ യാദവ് പെൺകുട്ടിയുടെ സ്വകാര്യ ഭാ​ഗങ്ങളിൽ പിടിച്ച് എടുത്തുയർത്തിക്കൊണ്ടുപോവുകയായിരുന്നു. ഇതോടെ വേദനയിൽ പുളഞ്ഞ പെൺകുട്ടി നിലവിളിക്കുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ദൃശ്യങ്ങളിൽ നന്ദൻ യാദവ് പെൺകുട്ടിയെ കഴുത്തിൽ പിടിച്ച് വലിച്ചിഴയ്ക്കുന്നതും പിന്നീട് തള്ളിമാറ്റുന്നതും കാണാം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന തരത്തിൽ വീഡിയോ പങ്കുവയ്ക്കുകയോ വിവരങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ജാമുയി പൊലീസ് മുന്നറിയിപ്പ് നൽകി. പോക്സോ നിയമം, ഇൻഫർമേഷൻ ടെക്നോളജി ആക്ട്, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരം നടപടിയുണ്ടാകാമെന്ന് പൊലീസ് വ്യക്തമാക്കി.

ALSO READ:

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക