17
Nov 2025
Mon
17 Nov 2025 Mon
sexual abuse1

10 year old girl recued from sex racket മഹാരാഷ്ട്രയിലെ കോപര്‍ഗാവില്‍ നിന്ന് പത്തുവയസുകാരിയെ സെക്‌സ് റാക്കറ്റില്‍ നിന്ന് രക്ഷപ്പെടുത്തി. നവി മുംബൈ പൊലീസ് ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് യൂനിറ്റില്‍ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തില്‍ കുട്ടിയുടെ അമ്മയും വിദേശിയായ ഫാറൂഖ് അല്ലാവുദ്ദീന്‍ ഷെയ്ഖും (70) അറസ്റ്റിലായി. ഫാറൂഖ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായും കുട്ടിയുടെ അമ്മക്ക് പ്രതിമാസം 2.5 ലക്ഷം രൂപ നല്‍കിയതായും പൊലീസ് അറിയിച്ചു. ഭാരതീയ ന്യായ സംഹിത, പോക്‌സോ നിയമം, അനാശാസ്യം (തടയല്‍) നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക