27
Jun 2025
Mon
27 Jun 2025 Mon
100 crore rupees road build without cuting trees on the middle

100 കോടി രൂപ ചെലവഴിച്ചുള്ള റോഡ് നിര്‍മാണം പൂര്‍ത്തിയായി. എന്നാല്‍ വാഹനങ്ങള്‍ സുഗമമായി ഓടണമെങ്കില്‍ റോഡില്‍ നില്‍ക്കുന്ന മരങ്ങളൊക്കെ വെട്ടിമാറ്റേണ്ടിവരും. ബിഹാറിലെ ജഹനാബാദിലാണ് കൗതുകകരമായ സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തലസ്ഥാനമായ പാട്‌നയില്‍ നിന്ന് കേവലം 50 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ റോഡ് നിര്മിച്ചിരിക്കുന്നത്. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് 100 കോടി രൂപ അനുവദിച്ചത്. എന്നാല്‍ വഴിയരികില്‍ നിന്ന മരങ്ങളൊന്നും വെട്ടാതെയായിരുന്നു ടാറിങ്.

7.48 കിലോമീറ്ററിലാണ് റോഡ് നിര്‍മിച്ചത്. മരങ്ങള്‍ വെട്ടാന്‍ വനംവകുപ്പിനെ സമീപിച്ചെങ്കിലും അനുമതി നല്‍കിയില്ല. തുടര്‍ന്നാണ് മരങ്ങള്‍ റോഡിന് നടുവില്‍ നിലനിര്‍ത്തി ടാറിങ് നടത്തിയത്.

ALSO READ: ഇന്ത്യയിലെ നീളമേറിയ കേബിള്‍ പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു