07
Jan 2024
Thu
07 Jan 2024 Thu

ഗുജറാത്തിലെ വഡോദരയിൽ വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബോട്ട് മറി​ഞ്ഞ് 14 വിദ്യാർഥികളും രണ്ട് അധ്യാപകരും മരിച്ചു. നിരവധി പേരെ കാണാതായി. സ്കൂളിൽനിന്ന് വിനോദയാത്രയ്ക്കെത്തിയ 27 അംഗസംഘം യാത്രചെയ്ത ബോട്ടാണ് ഹർണി തടാകത്തിൽ മറിഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തടാകത്തിൽ തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. രക്ഷപെടുത്തിയ ഏതാനുംപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂ സൺറൈസ് എന്ന സ്വകാര്യ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരുമാണ് അപകടത്തിൽപെട്ടത്. ബോട്ടിൽ കയറിയ വിദ്യാർഥികൾ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് വിവരം. എൻഡിആർഎഫിനൊപ്പം അഗ്നിരക്ഷാ സേനയും തിരച്ചിലിനുണ്ട്.

മരിച്ചവരുടെ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 2 ലക്ഷം രൂപ വീതവും. ചികിൽസയിൽ കഴിയുന്നവർക്ക് 50,000 രൂപ വീതവും ലഭ്യമാക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക