രണ്ടു മാസത്തിലേറെയായി മരണത്തോടു പൊരുതിയ 17കാരി ആന്‍മരിയ ജോയി ഒടുവില്‍ കീഴടങ്ങി. കുര്‍ബാനയ്ക്കിടെ ഹൃദയാഘാതമുണ്ടായ ആന്‍മരിയയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ അതിവേഗം കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചത് അന്ന് വാര്‍ത്തയായിരുന്നു. ഇവിടുത്തെ ചികില്‍സയ്ക്കു ശേഷം കോട്ടയത്തെ സ്വകാര്യ ആശുപത്രയിലെത്തിക്കുകയും അവിടെ വിദഗ്ധ ചികില്‍സയില്‍ തുടരുകയുമായിരുന്നു.വെള്ളി രാത്രി 11.58ഓടെയായിരുന്നു മരണം സംഭവിച്ചത്.
|
ഇടുക്കി ഇരട്ടയാര്‍ സ്വദേശിനിയായ ആന്‍ മരിയയ്ക്ക് ജൂണ്‍ ഒന്നാം തീയതി രാവിലെ പള്ളിയില്‍ കുര്‍ബാന കൂടുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്.
മന്ത്രി റോഷി അഗസ്റ്റിന്‍ ഇടപെട്ട് ആംബുലന്‍സിന് വേഗത്തില്‍ കൊച്ചിയിലെത്താന്‍ വഴിയൊരുക്കിയിരുന്നു. കട്ടപ്പനയില്‍നിന്ന് ചെറുതോണി, തൊടുപുഴ വഴി റോഡില്‍ ഗതാഗതം നിയന്ത്രിച്ചാണ് ആംബുലന്‍സ് കടന്നുവന്നത്. ഓട്ടോറിക്ഷാ തൊഴിലാളികളും ചുമട്ടുതൊഴിലാളികളും നാട്ടുകാരും അടക്കം റോഡിലിറങ്ങി ആംബുലന്‍സിന് വഴിയൊരുക്കിയതോടെ രണ്ട് മണിക്കൂര്‍ 37 മിനിറ്റ് കൊണ്ടാണ് ആംബുലന്‍സ് അന്ന് കട്ടപ്പനയില്‍ നിന്ന് കൊച്ചിയില്‍ എത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





