കൊച്ചി ഇടപ്പള്ളിയിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് വനിതാ ഡോക്ടറുടെ നാലുലക്ഷത്തിലേറെ രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ച 19കാരന്‍ പിടിയില്‍. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ തമിഴ്‌നാട് മധുര സ്വദേശി സതീഷ് കുമാറിനെയാണ് മൂന്നാറില്‍ നിന്ന് എളമക്കര പോലീസ് പിടികൂടിയത്. കഴിഞ്ഞ ഡിസംബര്‍ 23ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ഇടപ്പള്ളി ഷംസീന്‍ ഹോട്ടലിലെ 103 നമ്പര്‍ മുറിയില്‍ താമസിച്ചിരുന്ന ആലപ്പുഴ കൊല്ലക്കടവ് സ്വദേശിനി ഡോ. ഷഹാന ഷാജി വാതില്‍ പൂട്ടാതെ പുറത്ത് പോയ തക്കം നോക്കി അകത്ത് കടന്ന പ്രതി മുറിയിലുണ്ടായിരുന്ന ഡയമണ്ട് മാല, ഡയമണ്ട് മോതിരം, സ്വര്‍ണ മോതിരം, ലാപ്‌ടോപ്, ഐഫോണ്‍ എന്നിവ എടുത്തുകൊണ്ടുപോവുകയായിരുന്നു.
|
സാധനങ്ങള്‍ നഷ്ടപ്പെട്ട ഡോക്ടര്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും മോഷ്ടാവ് ഓട്ടോയില്‍ കയറി ചക്കരപ്പറമ്പിലെ ഒരു ആക്രിക്കട വരെ പോകുന്നതായി കണ്ടെത്തുകയും ചെയ്തു. എന്നാല്‍ പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. മുറിയില്‍ നിന്നു ശേഖരിച്ച വിരലയാളത്തില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാള്‍ കഴിഞ്ഞ ദിവസം മൂന്നാറില്‍ എത്തിയതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എളമക്കര പോലീസ് സംഘം ഇവിടെയെത്തി സാഹസികമായി പിടികൂടുകയായിരുന്നു.
മോഷ്ടിച്ച ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ മൂന്നാറിലെ ഒരു കടയില്‍ 5000 രൂപയ്ക്ക് വിറ്റതായിട്ടാണ് ഇയാള്‍ നല്‍കിയ മൊഴി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്.മാരായ മനോജ്, വിശ്വജിത്ത്,സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ ഗിരീഷ്, സുധീഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് സതീഷ് കുമാറിനെ പിടികൂടിയത്.
ALSO READ: ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ





