01
Mar 2024
Sat
01 Mar 2024 Sat
19 year old rape accused kills victims father and brother days after released on bail

14കാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയ പത്തൊമ്പതുകാരന്‍ ഇരയുടെ പിതാവിനെയും എട്ടുവയസ്സുകാരനായ സഹോദരനെയും കുത്തിക്കൊന്നു. എട്ടുവസ്സുകാരനെ കൊലപ്പെടുത്തി മൃതദേഹം റഫ്രിജറേറ്ററില്‍ ഒളിപ്പിച്ച ശേഷം പ്രതി രക്ഷപ്പെട്ടു. ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയെയും കാണാനില്ല. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലാണ് സംഭവം. 52കാരനായ റെയില്‍വേ ജീവനക്കാരനും മകനുമാണ് കൊല്ലപ്പെട്ടത്. 19കാരനായ മുകുള്‍ കുമാറാണ് കൊലപാതകം നടത്തിയത്.(19 year old rape accused kills victims father and brother days after released on bail)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിതാവിന്റെ ഫോണില്‍ നിന്ന് 14കാരി മുത്തച്ഛനയച്ച ശബ്ദസന്ദേശത്തിലാണ് കൊലപാതകവിവരം പുറത്തറിയുന്നത്. മുത്തച്ഛന്‍ ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥര്‍ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ എത്തി നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയുമായിരുന്നു. റെയില്‍വേ ജീവനക്കാരന്റെ മൃതദേഹം ചോരയില്‍ കുളിച്ച നിലയിലും കുട്ടിയുടെ മൃതദേഹം റഫ്രിജറേറ്ററിലുമായിരുന്നു കണ്ടെത്തിയത്.

സെപ്തംബറില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതിന് മുകുള്‍ കുമാറിനെതിരേ പോക്‌സോ കേസെടുത്തിരുന്നു. ഈ കേസില്‍ ജയിലിലടച്ച മുകുള്‍ ഏതാനും ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത് എന്ന് പൊലീസ് പറഞ്ഞു. കൂട്ടക്കൊലയ്ക്കുശേഷം രക്ഷപ്പെട്ട പ്രതിക്കുവേണ്ടിയും കാണാതായ പെണ്‍കുട്ടിക്കു വേണ്ടിയും തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. ഭാര്യയുടെ മരണത്തെ തുടര്‍ന്നാണ് റെയില്‍വേ ജീവനക്കാരന്‍ കഴിഞ്ഞവര്‍ഷം മക്കളുമായി സര്‍ക്കാര്‍ വക ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറിയതെന്നും പൊലീസ് വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക