പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ 21കാരന്‍ അറസ്റ്റില്‍. കൊല്ലം കാഞ്ഞാവെളി വളവില്‍ മേലതില്‍ സ്വദേശി ആദിത്യനാണ് അഞ്ചാലുംമൂട് പോലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
|
പെണ്‍കുട്ടി ഗര്‍ഭിണി ആയതോടെയാണ് വീട്ടുകാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ചാലുംമൂട് പോലീസ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
അഞ്ചാലുംമൂട് സി ഐ അജയകുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ അര്‍ജുന്‍, സജല്‍ എസ് ദീന്‍, സീനിയര്‍ സി പി ഒ പ്രമോദ്, സി പി ഒ മാരായ ശിവകുമാര്‍, സുനിലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ALSO READ: സഹപാഠികള്‍ പീഡിപ്പിച്ചെന്ന 13കാരിയുടെ പരാതി വ്യാജമെന്ന് പോലീസ്; പരാതിക്കു പിന്നില്‍ പ്രണയനൈരാശ്യം



