തൃശൂർ: ചാലക്കുടി പരിയാരം സ്വദേശിയായ 54കാരൻ വർഗീസിൻ്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ലഹരിക്കടിമയായ മകൻ പിതാവിനെ തലയ്ക്കടിച്ച് കൊന്നതാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ പ്രതിയായ മകൻ പോളിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.
|
കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വർഗീസ് ചവിട്ടുപടിയിൽ നിന്ന് താഴെ വീണ് മരിച്ചെന്നാണ് ആദ്യം കരുതിയത്. തലയിലും മുഖത്തും മർദനമേറ്റതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതോടെയാണ് പൊലീസ് വിശദാന്വേഷണത്തിലേക്ക് പോയത്.
വീട്ടുജോലിക്കാരനെ ചോദ്യം ചെയ്തതോടെ സത്യം പുറത്തുവന്നു. മദ്യലഹരിയിൽ എത്തിയ മകൻ, പിതാവിനെ മർദിച്ചു. തലയ്ക്കടിയേറ്റപ്പോൾ ചവിട്ടുപടിയിൽ നിന്ന് താഴെ വീണു. കടമുറി വാടക നൽകണമെന്ന മകൻ്റെ ആവശ്യം പിതാവ് അംഗീകരിച്ചില്ല. ഇതാണ് തർക്കത്തിനും മർദനത്തിനും കാരണം.
ഭാര്യയുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു വർഗീസ്. ലഹരി കൈവശം വച്ചതിന് പോളിനെതിരെ നേരത്തെ കേസുണ്ടായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





