02
Jan 2024
Thu
02 Jan 2024 Thu

ന്യൂഡല്‍ഹി: ഗുണ്ടാനേതാവിനെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്താന്‍ സഹായിച്ച് ജയിലിലായ മോഡലിനെ ജാമ്യത്തിലിറങ്ങിയപ്പോള്‍ വെടിവച്ചുകൊന്നു. 27കാരിയായ ദിവ്യ പഹൂജയാണ് കൊല്ലപ്പെട്ടത്. ഗുരുഗ്രാമിലെ ഗ്യാങ്സ്റ്റര്‍ ആയിരുന്ന സന്ദീപ് ഗഡോലിയെ 2016ല്‍ പൊലീസ് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ പൊലീസുകാര്‍ക്കു സഹായം നല്‍കിയതിന് 18ാം വയസ്സിലാണ് ദിവ്യ പഹൂജയെ ജയിലില്‍ അടച്ചത്. ദിവ്യയുടെ കാമുകനായിരുന്നു സന്ദീപ് ഗഡോലി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹരിയാന പൊലീസ് നടത്തിയ ഈ വ്യാജ ഏറ്റുമുട്ടല്‍കൊല പുറത്താവുകയും നിരവധി പൊലീസ് ഉദ്യോഗസ്ഥരും ദിവ്യയും അറസ്റ്റിലാവുകയുമായിരുന്നു. 7 വര്‍ഷമാണ് ദിവ്യ കേസില്‍ ജയിലില്‍ കഴിഞ്ഞത്. 2023 ജൂണില്‍ ബോംബൈ ഹൈക്കോടതി ദിവ്യക്ക് ജാമ്യം അനുവദിച്ചു. ചൊവ്വാഴ്ചയാണ് ഗുരുഗ്രാമിലെ ഹോട്ടലില്‍ വച്ച് ദിവ്യ കൊല്ലപ്പെട്ടത്. ദിവ്യ കൊല്ലപ്പെട്ട കേസില്‍ ഹോട്ടലിന്റെ ഉടമ അഭിജീത് സിങ്ങും ഇയാളുടെ രണ്ട് ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രതികള്‍ അഭിജീതിന്റെ ബിഎംഡബ്ല്യു കാറില്‍ കയറ്റിക്കൊണ്ടുപോയി ഉപേക്ഷിച്ച മൃതദേഹം കണ്ടെത്താന്‍ പൊലീസിന് ആയിട്ടില്ല.

താനുമായുള്ള കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ദിവ്യ നിരന്തരം പണം വാങ്ങിയിരുന്നുവെന്നും ഇതിനാലാണ് യുവതിയെ വെടിവച്ചുകൊന്നതെന്നുമാണ് അഭിജീത് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഫോണിലെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടാനാണ് താന്‍ ജനുവരി 2ന് ദിവ്യക്കൊപ്പം ഹോട്ടലില്‍ എത്തിയതെന്നും എന്നാല്‍ ദിവ്യ ഇതിനു വഴങ്ങാതെ വന്നതോടെ വെടിവച്ചുകൊല്ലുകയായിരുന്നുവെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ ദിവ്യയുടെ കുടുംബം ഇക്കാര്യം നിഷേധിച്ചു. സന്ദീപ് ഗഡോലിയുടെ കുടുംബത്തില്‍ നിന്ന് പണം വാങ്ങി അഭിജീത് ദിവ്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക