07
Dec 2023
Mon
07 Dec 2023 Mon

ന്യൂ​ഡ​ൽ​ഹി: പാ​ർ­​ല­​മെ​ൻറി​ലെ സുരക്ഷാവീഴ്ചയ്ക്കെതിരേ ലോ­​ക്‌­​സ­​ഭ­​യി​ൽ പ്ര­​തി­​ഷേ­​ധി­​ച്ച കോ​ൺ­​ഗ്ര­​സി­​ൻറെ ലോ­​ക്‌­​സ­​ഭാ​ക­​ക്ഷി നേ­​താ­​വ് അ­​ധി​ർ ­​ര­​ഞ്­​ജ​ൻ ചൗ­​ധ­​രി ഉൾപ്പെടെയുള്ള 33 പ്ര­​തി­​പ​ക്ഷ എം­​പി­​മാ​ർ­​ക്ക് സ­​സ്‌­​പെ​ൻ­​ഷ​ൻ. ഇ.​ടി.​മു­​ഹ​മ്മ­​ദ് ബ­​ഷീ​ർ, എ​ൻ.​കെ.​പ്രേ­​മ­​ച­​ന്ദ്ര​ൻ, രാ​ജ്‌­​മോ­​ഹ​ൻ ഉ­​ണ്ണി­​ത്താ​ൻ, ആ​ൻറോ ആ​ൻറ​ണി, കെ.​മു­​ര­​ളീ­​ധ­​ര​ൻ, കൊ­​ടി­​ക്കു­​ന്നി​ൽ സു­​രേ­​ഷ് എ­​ന്നി­​വരാണ് കേ­​ര­​ള­​ത്തി​ൽ­​നി­​ന്നു സസ്പെൻഷൻ നടപടി നേരിട്ട എംപിമാർ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ­​ഭ­​യ്­​ക്ക​ക­​ത്ത് പ്ല­​ക്കാ​ർ­​ഡ് ഉ­​യ​ർ­​ത്തി പ്ര­​തി­​ഷേ­​ധി​ച്ചു, സ്­​പീ­​ക്ക­​റു­​ടെ നി​ർ­​ദേ­​ശം പാ­​ലി­​ക്കാ­​തെ ക­​ടു­​ത്ത അ­​ച്ച­​ട­​ക്ക ലം​ഘ­​നം ന​ട­​ത്തി തു­​ട​ങ്ങി­​യ കാ­​ര്യ­​ങ്ങ​ൾ ഉ­​ന്ന­​യി­​ച്ചാ­​ണ് ഈ ​സ­​ഭാ­​സ­​മ്മേ​ള­​നം അ­​വ­​സാ­​നി­​ക്കു­​ന്ന­​തു​വ­​രെ എം­​പി­​മാ­​രെ സ­​സ്‌­​പെ​ൻ­​ഡ് ചെ­​യ്­​ത​ത്. സ്­​പീ­​ക്ക­​റു­​ടെ ഡ­​യ­​സി­​ലേ­​ക്ക് ക­​യ​റി­​യ മൂ­​ന്ന് എം­​പി­​മാ​ർ­​ക്കെ­​തി​രാ­​യ ന­​ട​പ­​ടി പ്രി­​വി­​ലേ​ജ­​സ് ക­​മ്മി­​റ്റി­​ക്ക് വി​ട്ടു. ഇ​വ­​രെ ലോ­​ക്‌­​സ­​ഭ­​യി​ൽ­​നി­​ന്ന് പു­​റ­​ത്താ­​ക്കേ­​ണ്ട­​തു​ണ്ടോ എ­​ന്ന് ക­​മ്മി­​റ്റി പ​രി­​ശോ­​ധി​ക്കും പാ​ർ​ല​മെ​ൻറി​ലെ സു​ര​ക്ഷാ​വീ​ഴ്ച​യി​ൽ ആ​ഭ്യ­​ന്ത­​ര­​മ​ന്ത്രി അ­​മി­​ത്­​ഷാ പാ​ർ­​ല­​മെ​ൻറി​ൽ പ്ര­​സ്­​താ­​വ­​ന ന­​ട­​ത്ത­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ടാ​ണ് പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ പ്ര​തി​ഷേ​ധി​ച്ച​ത്. ഇ​തേ വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച 14 എം​പി​മാ​രെ നേ​ര​ത്തേ പാ​ർ​ല​മെ​ൻറി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക