30
May 2023
Mon
30 May 2023 Mon

കരിംനഗർ: വീണ്ടും മദ്രസകൾ അടച്ചുപൂട്ടുമെന്ന ഭീഷണിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഈ വർഷം 300 മദ്രസകൾ കൂടി അടച്ചുപൂട്ടുമെന്നാണ് ഹിമന്ത ബിശ്വ ശർമ പറഞ്ഞു. കരിംനഗറിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ എഐഎംഐഎം അസദുദ്ദീൻ ഒവൈസിക്ക് മറുപടിയെന്നോണമാണ് ഹിമന്ത ബിശ്വ ശർമ വിദ്വേഷ പരാമർശം നടത്തിയത്. നേരത്തെ 600 മദ്രസകൾ ബിജെപി സർക്കാർ അടച്ചുപൂട്ടിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഞങ്ങൾ അസമിലെ ലൗ ജിഹാദ് തടയാൻ പ്രവർത്തിക്കുന്നു. കൂടാതെ മദ്രസകൾ അടച്ചുപൂട്ടാനും. ഞാൻ മുഖ്യമന്ത്രിയായ ശേഷം അസമിലെ 600 മദ്രസകൾ അടച്ചുപൂട്ടി. ഈ വർഷം 300 മദ്രസകൾ കൂടി പൂട്ടുമെന്നാണ് ഒവൈസിയോട് എനിക്ക് പറയാനുണ്ട്’- മുഖ്യമന്ത്രി പറഞ്ഞു.

കോളജുകളും സ്‌കൂളുകളും സർവകലാശാലകളും നിർമിക്കാൻ ആഗ്രഹിക്കുന്നതിനാലാണ് 600 മദ്രസകൾ അടച്ചുപൂട്ടിയതെന്നായിരുന്നു നേരത്തെ ഹിമന്ത ബിശ്വ ശർമ പറഞ്ഞിരുന്നത്.

‘ഞാൻ 600 മദ്രസകൾ അടച്ചുപൂട്ടി. എല്ലാ മദ്രസകളും അടച്ചുപൂട്ടാനാണ് തീരുമാനം. കാരണം ഞങ്ങൾക്ക് മദ്രസകൾ വേണ്ട. ഞങ്ങൾക്ക് സ്‌കൂളുകളും കോളജുകളും സർവകലാശാലകളുമാണ് ആവശ്യം’- ബിശ്വ ശർമ കൂട്ടിച്ചേർത്തു.

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്നും ബഹുഭാര്യത്വം അവസാനിപ്പിക്കുമെന്നും ബിശ്വ ശർമ കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ഏക സിവിൽ കോഡ് വരാൻ പോകുന്നു. ഇന്ത്യയെ യഥാർഥ മതേതര രാഷ്ട്രമാക്കി മാറ്റാനുള്ള സമയം വന്നിരിക്കുന്നു’- ശർമ അവകാശപ്പെട്ടു.