03
Dec 2023
Tue
03 Dec 2023 Tue

നാലുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി മൂന്നുലക്ഷം രൂപയ്ക്ക് വിറ്റു. ജാർഖണ്ഡിലാണ് സംഭവം. ഹസാരിബാ​ഗ് ജില്ലയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ കോഡർമ ജില്ലയിലെ കുട്ടികളില്ലാത്ത ദമ്പതികൾക്ക് 2.95 ലക്ഷം രൂപയ്ക്ക് വിൽക്കുകയായിരുന്നു. ഒരാഴ്ചയ്ക്കു ശേഷമാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിസംബർ 18നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഡിസംബർ 25ന് കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി. ദമ്പതികൾക്ക് തങ്ങളുടെ സ്വത്തിന് അവകാശിയായി ഒരു കുഞ്ഞിനെ വേണമെന്ന ആ​ഗ്രഹമുണ്ടായിരുന്നു. ഈ വിവരം ജ്യോതി കുമാരി, കനയ്യ കുമാർ എന്നിവർ അറിയുകയും ദമ്പതികളെ സമീപിച്ച് സന്നദ്ധസംഘടന മുഖേന കുഞ്ഞിനെ തരപ്പെടുത്തി നൽകാമെന്നും ഇതിനായി 2.95 ലക്ഷം നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു.

തുക ഉറപ്പിച്ച ശേഷം അക്രമികൾ കുട്ടിയെ തട്ടിക്കൊണ്ടുവന്ന് ദമ്പതികൾക്ക് കൈമാറുകയായിരുന്നു. ഒരുലക്ഷത്തി എഴുപത്തയ്യായിരം രൂപ മുൻകൂറായും ഒരുലക്ഷത്തിഇരുപത്തയ്യായിരം രൂപ കുട്ടിയെ നൽകിക്കഴിഞ്ഞുമാണ് ദമ്പതികൾ കൈമാറിയത്. നുതൻ ദേവി, കരീന ദേവി എന്നിവരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോവാൻ പ്രതികളെ സഹായിച്ച മറ്റു രണ്ടുപേർ. കുട്ടിയെ നഷ്ടപ്പെട്ട ദമ്പതികളുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആദ്യം കരീന ദേവിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർ നൽകിയ വിവരത്തിന്റഎ അടിസ്ഥആനത്തിലാണഅ മറ്റുള്ളവരെ പിടികൂടിയതും കുട്ടിയെ കണ്ടെത്തുന്നതും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക