കുരങ്ങുകൾ പിന്തുടർന്നതിനെ തുടർന്ന് ഓടിയ അഞ്ചുവയസ്സുകാരൻ വീടിന്റെ മേൽക്കൂരയിൽ നിന്നു വീണുമരിച്ചു. യുപിയിലെ ജഗത്ത് ഗ്രാമത്തിലാണ് സംഭവം. നിഖിൽ എന്ന ബാലനാണ് മരിച്ചത്. വീടിന്റെ മുകളിൽ നിന്നു വീണതിനെ തുടർന്ന് പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
|
വീടിന്റെ മുകളിൽ കളിച്ചുകൊണ്ടുനിൽക്കെ കുട്ടിയെ കുരങ്ങൻമാർ ഓടിക്കുകയായിരുന്നുവെന്ന് നിഖിലിന്റെ പിതാവ് പറഞ്ഞു. വീടിന്റെ മുകളിൽ നിന്ന് താഴേക്ക് വീണതിനെ തുടർന്ന് കുട്ടി അബോധാവസ്ഥയിലായി. ആന്തരികാവയവങ്ങൾക്കേറ്റ പരിക്കാണ് മരണകാരണമായത്.
ഏതാനും മാസങ്ങൾക്കിടെ മൂന്നുപേരാണ് കുരങ്ങുകളുടെ ആക്രമണത്തിൽ യുപിയിൽ കൊല്ലപ്പെട്ടത്. ആഗസ്ത് 31ന് കുരങ്ങുകൾ ആക്രമിച്ചതിനെ തുടർന്ന് 52കാരൻ മരിച്ചിരുന്നു. ജൂലൈയിൽ കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ 35കാരി വീടിന്റെ മേൽക്കൂരയിൽ നിന്ന് താഴേക്ക് വീണും മരിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



