22
Sep 2022
Sat
22 Sep 2022 Sat

​ഗണേശവി​ഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ ഏഴുപേർ മുങ്ങിമരിച്ചു. ഹരിയാനയിലെ സോണിപട്ടിലും മഹേന്ദ്ര​ഗഡിലുമായാണ് സംഭവം. സോണിപ്പട്ടിൽ 3 പേരും മഹേന്ദ്ര​ഗഡിൽ നാലുപേരുമാണ് മരിച്ചത്. ആ​ഗസ്ത് 31ന് ആരംഭിച്ച ​ഗണേഷ് ചതുർഥി ആഘോഷം വെള്ളിയാഴ്ച സമാപിച്ചതോടെ ​ഗണേശവി​ഗ്രഹം വെള്ളത്തിലൊഴുക്കുന്ന ചടങ്ങിനിടെയാണ് അപകടമുണ്ടായത്. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

സോണിപ്പട്ടിൽ പിതാവും മകനും മരുമകനുമാണ് മുങ്ങിമരിച്ചത്. മഹേന്ദ്ര​ഗഡിൽ ഒമ്പതു പേരാണ് ​ഗണേശവി​ഗ്രഹ നിമഞ്ജനത്തിനു പോയത്. കനാലിൽ വി​ഗ്രഹമൊഴുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് നാലുപേർ മരിച്ചത്. എട്ടുപേർ ഒഴുക്കിൽപ്പെട്ടെങ്കിലും നാലുപേരെ രക്ഷപ്പെടുത്താനായി.