14
Dec 2022
Wed
14 Dec 2022 Wed

സ്‌കൂള്‍ ബസ് മറിഞ്ഞ് 7 കുട്ടികള്‍ക്ക് ദാരുണാന്ത്യം. 18 പേര്‍ക്ക് പരിക്ക്. മണിപ്പൂരിലെ നോനി ജില്ലയില്‍ ആണ് സംഭവം. പരിക്കേറ്റവരില്‍ നിരവധി പേരുടെ നില ഗുരുതരമാണ്. ഇതിനാല്‍ തന്നെ മരണനിരക്ക് ഉയരുമെന്നാണ് കരുതുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഞ്ചുവിദ്യാര്‍ഥികള്‍ തദ്ക്ഷണവും രണ്ടുപേര്‍ ചികില്‍സയിരിക്കവെയുമാണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് പഠനയാത്ര പോയ രണ്ടു ബസ്സുകളില്‍ ഒരു ബസ്സാണ് അപകടത്തില്‍പെട്ടതെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും രണ്ടുബസ്സുകളിലായാണ് കൊണ്ടുപോയത്. ഇതില്‍ പെണ്‍കുട്ടികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക