17
Jun 2025
Tue
17 Jun 2025 Tue
8 3 dead as Israel reports Iranian missile attacks after US-announced truce

Israel-Iran conflict Live: ഇറാന്റെ ആക്രമണത്തില്‍ ബീര്‍ഷെബ വിറച്ചു; എട്ടുപേര്‍ കൊല്ലപ്പെട്ടു; 12 ദിവസത്തെ യുദ്ധത്തിനിടെയുണ്ടായ ഏറ്റവും കനത്ത നഷ്ടം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടെല്‍ അവീവ്: വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയും ആക്രമണം നടത്തിയ ഇസ്രായേലിന് ഇറാന്റെ കനത്ത പ്രഹാരം. ഇസ്രായേല്‍ നഗരമായ ബീര്‍ഷെബയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട്‌ചെയ്തത്. ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഏതാനും പേര്‍ക്ക് പരിക്കേറ്റതായും ഇസ്രായേലി അടിയന്തര സേവനമായ മാഗന്‍ ഡേവിഡ് അഡോം അറിയിച്ചു. ഇന്ന് രാവിലെ തുര്‍ച്ചയായി നാലുതവണയാണ് ഇറാന്‍ ഇസ്രായേലിനെ ആക്രമിച്ചത്. രാവിലെ ഇസ്രായേലിലുടനീളം സൈറണുകള്‍ മുഴങ്ങി. മധ്യ, തെക്കന്‍ ഇസ്രായേലില്‍ മുഴുന്‍ മുന്നറിയിപ്പ് സൈറന്‍ മുഴങ്ങയതിന് തൊട്ടുപിന്നാലെയാണ് ഇറാന്‍ മിസൈലുകള്‍ പതിച്ചത്. സൈറണുകള്‍ മുഴങ്ങിയതിന് പിന്നാലെ പ്രദേശവാസികള്‍ ബോംബ് ഷെല്‍ട്ടറുകളിലേക്കു മാറിയതിനാല്‍ ആണ് മരണസംഖ്യ കുറഞ്ഞത്.

 


ഇസ്രായേല്‍ നഗരമായ ബീര്‍ഷെബയില്‍ ഇറാന്റെ മിസൈല്‍ ആക്രമണങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തത്. എന്നാല്‍ പ്രാദേശിക സോഷ്യല്‍മീഡിയ ഹാന്‍ഡിലുകള്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായി അറിയിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കാറുകള്‍ കത്തിച്ചു. ക്രെയിനുകളും മറ്റും തകര്‍ന്നുകിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സംഭവസ്ഥലത്ത് ഇസ്രായേല്‍ സൈനികര്‍ എത്തിയിട്ടുണ്ട്.

ഇസ്രായേലും ഇറാനും വെടിനിര്‍ത്തല്‍ കരാറിലെത്തിയതായി യുഎസ് പ്രസിഡന്റ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പുതിയ അക്രമസംഭവങ്ങള്‍.

ചൊവ്വാഴ്ച പുലര്‍ച്ചെ ജൂത രാജ്യത്തിന് നേരെ ഇറാന്‍ നടത്തിയ പുതിയ മിസൈല്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ഇസ്രായേലിലെ ബീര്‍ഷെബയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ടൈം ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, 12 ദിവസത്തോളമായി ഏറ്റുമുട്ടുന്ന ഇറാനും ഇസ്രായേലിനുമിടയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാന്‍ ആണ് ആദ്യം വെടിനിര്‍ത്തുകയെന്നും 12 മണിക്കൂറിന് ശേഷം ഇസ്രായേലും കരാര്‍ നടപ്പാക്കുമെന്നുമാണ് ട്രംപ് അറിയിച്ചത്.

Israeli media has claimed that Iran has launched missile strikes on Israeli city of Beersheba. The Israeli media has said that three persons have been killed in the attacks.