29
Oct 2024
Fri
29 Oct 2024 Fri
swatch bharath fund

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വയം പുകഴ്ത്തല്‍ പരിപാടികള്‍ക്കായി സ്വച്ഛ് ഭാരത് ഫണ്ടില്‍ നിന്ന് 8,000 കോടി രൂപ ചെലവഴിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സാകേത് ഗോഖലെ.(8000 Crore rupees from Swatch Bharath fund used for Narendra modi PR work)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേന്ദ്ര സര്‍ക്കാരിന്റെ മിക്ക പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണെന്ന് അദ്ദേഹം തന്റെ എക്‌സ് പോസ്റ്റിലൂടെ വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ശുചിത്വ പ്രചാരണ പരിപാടിയാണ് സ്വച്ഛ് ഭാരത് അഭിയാന്‍. 2014 ഒക്ടോബര്‍ 2-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് ഉദ്ഘാടനം ചെയ്തത്.

ALSO READ: ഗസയില്‍ ഖസ്സാം ബ്രിഗേഡിന്റെ മിന്നലാക്രമണം; നിരവധി ഇസ്രായേലി സൈനിക വാഹനങ്ങള്‍ തകര്‍ത്തു

‘സ്വച്ഛ് ഭാരത് ഫണ്ടില്‍ നിന്ന് ഏകദേശം 8000 കോടി രൂപ മോദിയുടെ സ്വകാര്യ പി.ആറിന് വേണ്ടി മാത്രം മോദി സര്‍ക്കാര്‍ ചെലവഴിച്ചു. കഴിഞ്ഞ ദിവസം ഗാന്ധി ജയന്തി ദിനത്തില്‍ മോദി സ്വച്ഛ് ഭാരത് കാമ്പയിനിന്റെ 10 വര്‍ഷം ആഘോഷിച്ചു. എന്നാല്‍ ഈ പ്രചാരണം എന്താണ് നേടിയത് ?

സത്യത്തില്‍ നടന്നത് ഇതാണ് 2014 മുതല്‍ ഇന്നുവരെ, പരസ്യങ്ങള്‍, പി.ആര്‍ ക്യാമ്പയിനുകള്‍ മറ്റ് പബ്ലിസിറ്റി മെറ്റീരിയലുകള്‍ എന്നിവയ്ക്കായി സ്വച്ഛ് ഭാരതിന്റെ ബജറ്റില്‍ നിന്ന് 8000 കോടി രൂപയോളം മോദി ചെലവഴിച്ചു. സ്വച്ഛ് ഭാരതിന്റെ മിക്കവാറും എല്ലാ പരസ്യങ്ങളിലും മോദിയുടെ ഫോട്ടോയും പേരും വലുതായി പതിപ്പിച്ചിരുന്നു. മോദി തന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ഒരു ഉപകരണമായാണ് സ്വച്ഛ് ഭാരതിനെ കാണുന്നത്,’- സാകേത് ഗോഖലെ വിമര്‍ശിച്ചു.

നോട്ട് അസാധുവാക്കലിന് ശേഷം ഇന്ത്യയുടെ പുതിയ കറന്‍സി നോട്ടുകളില്‍ പോലും സ്വച്ഛ് ഭാരത് മുദ്ര പതിപ്പിക്കണമെന്ന് മോദി നിര്‍ബന്ധം പിടിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ മിക്കവാറും എല്ലാ പരിപാടികളും ഇത് പോലെ മോദിയെ പുകഴ്ത്താനുള്ളതാണ്.

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പോലും തന്റെ ചിത്രം പ്രിന്റ് ചെയ്തുള്ള പി.ആര്‍ വര്‍ക്കാണ് മോദി നടത്തിയത്. ഒരു വ്യക്തിയുടെ പി.ആറിനായി ലക്ഷക്കണക്കിന് കോടികള്‍ ചെലവഴിക്കാന്‍ സാധാരണ ഇന്ത്യക്കാര്‍ എന്തിന് സ്വന്തം പണം നികുതിയായി നല്‍കണമെന്നും സാകേത് ഗോഖലെ ചോദിച്ചു.