15
Oct 2024
Fri
15 Oct 2024 Fri
gaza qassam brigade

ഗസയിലെ ഖാന്‍ യൂനുസിന് കിഴക്ക് അല്‍ ഫഖാരിയില്‍ ഹമാസ് സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡിന്റെ മിന്നലാക്രമണം.(How Al-Qassam Avenged Nasrallah )  അപ്രതീക്ഷിത നീക്കത്തില്‍ നിരവധി ഇസ്രായേലി സൈനിക വാഹനങ്ങള്‍ തകര്‍ത്തു. ശക്തമായ സ്‌ഫോടനത്തില്‍ കവചിത വാഹനങ്ങള്‍ ഉള്‍പ്പെടെ പൊട്ടിത്തെറിക്കുന്നതിന്റെ വീഡിയോ ദൃശ്യം പോരാളികള്‍ പുറത്തുവിട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

11 മാസം നീണ്ട യുദ്ധത്തിനും ഉപരോധത്തിനുമൊന്നും പോരാളികളുടെ ചെറുത്ത് നില്‍പ്പ് വീര്യം ഒട്ടും കുറയ്ക്കാന്‍ സാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലത്തെ ആക്രമണം. ഇസ്രായേല്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടിക്കുന്ന പ്രദേശമാണ് കിഴക്കന്‍ ഖാന്‍ യൂനുസ്. അധികം കെട്ടിടങ്ങളൊന്നുമില്ലാത്ത ഈ മേഖല ഇസ്രായേലിന് എളുപ്പത്തില്‍ കൈയടക്കാന്‍ കഴിയുമെന്നായിരുന്നു കരുതിയിരുന്നത്.

ALSO READ:  കരയുദ്ധത്തില്‍ ഇസ്രായേലിനെ വിറപ്പിച്ച് ഹിസ്ബുല്ല; 17 സൈനികര്‍ കൊല്ലപ്പെട്ടു

എന്നാല്‍, ഇസ്രായേലി സൈനിക വാഹനങ്ങള്‍ തകര്‍ത്തതിനൊപ്പം പോരാളികള്‍ ചില വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെ സൈന്യത്തിന് പ്രദേശത്തു നിന്ന് പിന്‍വാങ്ങേണ്ടി വന്നു.

ഈ ആക്രമണം ഇസ്രായേല്‍ കൊലപ്പെടുത്തിയ രക്താസാക്ഷികള്‍ക്കു വേണ്ടിയുള്ള പ്രതികാരമാണെന്ന് അല്‍ ഖസ്സാം ബ്രിഗേഡ് വീഡിയോ സന്ദേശത്തില്‍ അറിയിച്ചു; ”ഇന്ന് ഈ വിശുദ്ധ മണ്ണില്‍ വച്ച് ഞങ്ങളുടെ എല്ലാ രക്തസാക്ഷികള്‍ക്കും വേണ്ടി പ്രതികാരം നിര്‍വഹിച്ചു. ഗസയിലെ വീരന്മാരായ പോരാളികള്‍ അവരുടെ കൂടെ നില്‍ക്കുന്നവരെ മറക്കില്ലെന്ന് ഇതിലൂടെ ലോകം അറിയണം. പ്രത്യേകിച്ച് ചതിയന്മാരാല്‍ കൊല്ലപ്പെട്ട ഹസന്‍ നസ്‌റുല്ലയുടെ രക്തസാക്ഷിത്വത്തിനുള്ള പ്രതികാരമാണിത്. ദൈവ വിധിയുണ്ടെങ്കില്‍ ലബ്‌നാനിലെ പോരാളികളോടൊപ്പം ചേര്‍ന്ന് സയ്യിദ് ഹസന്‍ നസ്‌റുല്ല ഉള്‍പ്പെടെയുള്ള എല്ലാ പോരാളികള്‍ക്കും വേണ്ടി പ്രതികാരം തുടരും”’