27
Apr 2024
Mon
27 Apr 2024 Mon

വണ്ടിപ്പെരിയാര്‍: പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്ന് റോഡില്‍ കസേരയിലിരുന്ന് പ്രതിഷേധിച്ച തൊണ്ണൂറുകാരി യാത്രയായി. ആറുമാസത്തെ പെന്‍ഷന്‍ കുടിശ്ശിക ലഭിക്കാത്തതിനെ തുടർന്നാണ് പൊന്നമ്മ എന്ന വയോധിക തെരുവിൽ പ്രതിഷേധിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അന്ത്യം.

ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു അഞ്ച് മാസമായി പെൻഷൻ മുടങ്ങിയതിനെ തുടർന്ന് മരുന്നും വീട്ടുസാധനങ്ങളും വാങ്ങാൻ പണമില്ലാതായതോടെ പൊന്നമ്മ വ്യത്യസ്തമായ സമരം ചെയ്തത്. റോഡിലിറങ്ങി കസേരയിട്ട് ഒരു മണിക്കൂറോളം സമരം ചെയ്യുകയായിരുന്നു. പൊലീസെത്തിയാണ് പിന്നീട് ഇവരെ അനുനയിപ്പിച്ച് റോഡില്‍ നിന്ന് മാറ്റിയത്.

മസ്റ്ററിങ് പൂര്‍ത്തായാക്കാതിരുന്നതും ആനുകൂല്യങ്ങള്‍ കിട്ടുന്നതിന് തടസമായിരുന്നു. പൊന്നമ്മ നിത്യരോഗിയാണ്. ഇത്രയും അവശതയിലുള്ള ആളുടെ വീട്ടിലെത്തി മസ്റ്ററിങ് നടപടി പൂര്‍ത്തിയാക്കണമെന്നും അന്ന് ആവശ്യമുയര്‍ന്നിരുന്നു.

പിന്നീട്മസ്റ്ററിംഗ് പൂർത്തിയാക്കിയെങ്കിലും വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാത്തത് പെൻഷൻ കിട്ടാൻ തടസ്സമായിരുന്നു. വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനെ തുടർന്ന് ഒരു മാസത്തെ പെൻഷൻ കിട്ടി. രണ്ട് മാസത്തെ പെൻഷൻ കോൺഗ്രസും നൽകി. ആറ് മാസത്തെ പെൻഷൻ കിട്ടാൻ ബാക്കിയുണ്ടായിരുന്നു.