21
Feb 2024
Fri
21 Feb 2024 Fri

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉണ്ടായിട്ടും രക്ഷയില്ല; അല്‍ നസറിനെ കീഴടക്കി റിയാദ് സീസണ്‍ കപ്പില്‍ മുത്തമിട്ട് അല്‍ ഹിലാല്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉണ്ടായിട്ടും അല്‍ നസറിന് വിജയിക്കാനാവാതെ വന്നതോടെ റിയാദ് സീസണ്‍ കപ്പില്‍ മുത്തമിട്ട് അല്‍ ഹിലാല്‍. അന്‍ നസറിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഹിലാല്‍ കിരീടം ചൂടിയത്. ഏഷ്യന്‍ കപ്പിനും ഉടന്‍ ആരംഭിക്കാനിരിക്കുന്ന സൗദി റോഷന്‍ ലീഗിനും ഇടയിലെ ഇടവേളയില്‍ സൗദിയുടെ മുന്‍നിര താരങ്ങള്‍ കളത്തിലിറങ്ങിയ മത്സരമായിരുന്നു സീസണ്‍ കപ്പ് ഫൈനല്‍. ആദ്യ പകുതിയുടെ 16, 30 മിനിറ്റുകളില്‍ നേടിയ ഗോളുകളാണ് ഹിലാലിന് കിരീടം സമ്മാനിച്ചത്. സെര്‍ഗേജ് മിലിന്‍കോവിച് ആദ്യ ഗോളും സലീം ദോസരി രണ്ടാമത്തെ ഗോളും നേടി. പരിക്ക് ഭേദമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നസറിന് വേണ്ടി കളത്തിലെത്തിയെങ്കിലും ഗോള്‍ നേടാനായില്ല. 53ാം മിനിറ്റില്‍ മഞ്ഞക്കാര്‍ഡ് നേടുകയും ചെയ്തു. ലയണല്‍ മെസ്സിയുടെ ഇന്റര്‍മിയാമിയെ തോല്‍പ്പിച്ചാണ് നസറും ഹിലാലും സൂപ്പര്‍ കപ്പ് ഫൈനലിന് യോഗ്യത നേടിയത്.

ഇന്റര്‍ മയാമിക്കെതിരെ 6-0യുടെ വമ്പന്‍ജയം നേടിയ അല്‍നസറിന് സൗദി പ്രോലീഗിലെ എതിരാളികള്‍ക്കെതിരെ ഇതാവര്‍ത്തിക്കാനായില്ല. സൂപ്പര്‍ താരം നെയ്മര്‍ പരിക്ക് കാരണം നേരത്തെതന്നെ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറിയതിനാല്‍ അദ്ദേഹമില്ലാതെയാണ് ഹിലാല്‍ ഇറങ്ങിയത്.

Cristiano Ronaldo returns from injury in Al Nassr loss