22
Feb 2024
Mon
22 Feb 2024 Mon
kef 25 annual celebration at jeddah

ജിദ്ദ: കേരള എഞ്ചിനീയഴ്‌സ് ഫോറത്തിന്റെ (കെഇഎഫ്) ഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷം ജിദ്ദയില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ശശി തരൂര്‍ എം പി ആയിരിക്കും മുഖ്യാതിഥി. ഫെബ്രുവരി പതിനാറിന് വെള്ളിയാഴ്ച വൈകീട്ട് നാലുമുതല്‍ ജിദ്ദ ക്രൗണ്‍ പ്ലാസ ഹോട്ടലിലെ ക്രിസ്റ്റല്‍ കണ്‍വന്‍ഷന്‍ ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ അതിഥികളും കേരള എന്‍ജിനീയഴ്‌സ് ഫോറത്തിന്റെ പ്രതിനിധികളും അവരുടെ കുടുംബങ്ങളും പങ്കെടുക്കും.(kef 25 annual celebration at jeddah)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശശി തരൂര്‍ എം പി പരിപാടി ഉദ്ഘാടനം നിര്‍വഹിച്ച് സദസ്സുമായി സംവദിക്കും. മുഹമ്മദ് ഷാഹിദ് ആലം (കോണ്‍സുല്‍ ജനറല്‍ ഓഫ് ജിദ്ദ), ഷക്കീല ഷാഹിദ് ആലം, കോണ്‍സുല്‍ അബ്ദുല്‍ ജലീല്‍, റാമി ഒമര്‍ ബാല്‍ബൈദ് (വെസ്റ്റേണ്‍ റീജിയന്‍ ബ്രാഞ്ച് മാനേജര്‍ എസ് സി ഇ) മുഹമ്മദ് റിയാദ് അത്താര്‍ (എസ് സി ഇ പ്രതിനിധി) എന്നിവര്‍ പരിപാടിയുടെ ഭാഗമാകും.

മലയാളികളായ എന്‍ജിനീയറുമാരുടെ കൂട്ടായ്മയായി കെ ഇ എഫ് – ജിദ്ദ, 1998 ലാണ് രൂപീകരിച്ചത്. ആശയ വിനിമയത്തിനും സാങ്കേതിക വിവരങ്ങള്‍ അന്വേഷിക്കുന്നതിനും പങ്കുവയ്ക്കുന്നതിനും മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ലാതിരുന്ന കാലത്ത് കേരളത്തില്‍ നിന്നുള്ള എന്‍ജിനീയറുമാരെ ബന്ധിപ്പിക്കുന്ന കണ്ണിയായി കെഇഎഫ് രൂപം കൊണ്ടു. യു കെ മേനോന്‍ ആയിരുന്നു സംഘടനയുടെ ആദ്യ പ്രസിഡന്റ്. ഇഖ്ബാല്‍ പൊക്കുന്നു ജനറല്‍ സെക്രട്ടറിയും സജീവ് മണിയറ ട്രഷററുമായി 1998ല്‍ സംഘടന ഔദ്യോഗികമായി പിറവിയെടുത്തു.
ജിദ്ദയെ പിന്തുടര്‍ന്ന് റിയാദിലും ദമ്മാമിലും കെ ഇ എഫ് യൂണിറ്റുകള്‍ രൂപം കൊണ്ടിട്ടുണ്ട്.
കെ ഇ എഫ് അംഗങ്ങളെ നാല് ടീമായി തിരിച്ചു കൊണ്ടുള്ള, ഒരു വര്‍ഷത്തിലേറെ ആയി നടന്നു വരുന്ന എന്‍ജിനീയഴ്‌സ് സൂപ്പര്‍ ലീഗിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങളും വിജയികളുടെ പ്രഖ്യാപനവും ആഘോഷ പരിപാടിയില്‍ ഉണ്ടായിരിക്കും. ഇരുപത്തിയഞ്ചു വര്‍ഷത്തെ കെ ഇ എഫ് ന്റെ നാള്‍ വഴികളും, അംഗങ്ങളുടെ സര്‍ഗവാസനകളും, നൂതന സാങ്കേതിക വിജ്ഞാന പംക്തികളും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സംഘടനയുടെ സുവനീര്‍ ചടങ്ങില്‍ പ്രകാശനം ചെയ്യും

വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച അംഗങ്ങള്‍ക്കുള്ള അംഗീകാരം ചടങ്ങില്‍ വിതരണം ചെയ്യും . കാലാവധി പൂര്‍ത്തി ആക്കുന്ന നിലവിലെ കമ്മിറ്റിക്കു ശേഷം ജനറല്‍ ബോഡി തിരഞ്ഞെടുത്ത പുതിയ കമ്മിറ്റിയുടെ പ്രഖ്യാപനവും ചുമതല ഏല്‍ക്കലും പ്രസ്തുത ചടങ്ങില്‍ നിര്‍വഹിക്കപ്പെടുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കെ ഇ എഫ് അംഗങ്ങളുടെ ആഘോഷ പരിപാടികളും, ഗ്രൂവ് ടൗണ്‍ ഓര്‍ക്കസ്ട്രയുടെ സംഗീത നിശയും പരിപാടിയില്‍ അരങ്ങേറും. സാബിര്‍ മുഹമ്മദ് (പ്രസിഡന്റ – കെ ഇ എഫ്), സിയാദ് കൊട്ടായി (ജനറല്‍ സെക്രട്ടറി – കെ ഇ എഫ്), അന്‍സാര്‍ അഹമ്മദ് (ട്രഷറര്‍ – കെ ഇ എഫ്), റോഷന്‍ മുസ്തഫ (പ്രോഗ്രാം കണ്‍വീനര്‍), വീനസ് ലാസര്‍ (കണ്‍വീനര്‍) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു