ഫുട്‌ബോള്‍ കളിക്കിടെ ഗ്രൗണ്ടില്‍ ഘോരമായ ഇടിമിന്നല്‍; താരം ഗ്രൗണ്ടില്‍ ഷോക്കേറ്റ് മരിച്ച് വീണു| നടുക്കുന്ന ദൃശ്യങ്ങള്‍
|
ജക്കാര്‍ത്ത: ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ അതിശക്തമായ ഇടിമിന്നലില്‍ താരം ഷോക്കേറ്റ് തല്‍ക്ഷണം മരിച്ചു. ശനിയാഴ്ച ഇന്ത്യോനേഷ്യയിലെ വെസ്റ്റ് ജാവയിലെ ബന്ദൂംഗിലെ സിലിവാംഗി സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ മത്സരത്തിനിടെ സുബാംഗില്‍ നിന്നുള്ള സെപ്‌റ്റൈന്‍ രഹര്‍ജ എന്ന താരമാണ് മിന്നലേറ്റ് മരിച്ചത്.
മത്സരത്തിനിടെ മിന്നലേറ്റ് വീണ രഹര്‍ജയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 35 കാരനായ സെപ്‌റ്റൈന്‍ രഹര്‍ജ മിന്നലേറ്റ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. ശനിയാഴ്ച പ്രാദേശിക സമയം ഏകദേശം 4:20 നാണ് മിന്നലേറ്റത്.
2023ല്‍, കിഴക്കന്‍ ജാവയിലെ ബോജോനെഗോറോയിലും ഒരു യുവതാരം മത്സരത്തിനിടെ മിന്നലേറ്റിരുന്നു. ഉടനെ ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞതോടെ ജീവന്‍ രക്ഷിക്കാനായിരുന്നു.
Footballer (soccer) dead after being struck by lightning during a match in Indonesia⚡️
⭕️The man, later identified as Septain Raharja(35), was competing in a friendly football match between 2 FLO FC Bandung and FBI Subang, when lightning struck him at around 4:20pm local time on… pic.twitter.com/rAzB0rHCVi
— Global Dissident (@GlobalDiss) February 12, 2024
Terrifying moment footballer is struck by lightning during a match in Indonesia before dying in hospital


