02
Feb 2024
Tue
02 Feb 2024 Tue

ബിഹാറില്‍ ഉവൈസിയുടെ പാര്‍ട്ടി നേതാവിനെ വെടിവച്ചുകൊന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പട്‌ന: അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്റെ (എ.ഐ.എം.ഐ.എം) ബിഹാറിലെ നേതാവിനെ വെടിവച്ചുകൊന്നു. ഗോപാല്‍ഗഞ്ച് ജില്ലാ പ്രസിഡന്റായ അബ്ദുല്‍ സലാം ആണ് കൊല്ലപ്പെട്ടത്. റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ അജ്ഞാതസംഘം ഇദ്ദേഹത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബന്ധുവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയായിരുന്നു മോട്ടോര്‍ സൈക്കിളിലെത്തിയ നാലംഗ സംഘമാണ് വെടിവച്ചത്. വെടിയേറ്റു വീണതിനു പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊലപാതകത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല. കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ഗോപാല്‍ഗഞ്ച് പൊലീസ് സുപ്രണ്ട് സ്വര്‍ണ പ്രഭാത് അറിയിച്ചു.

ഡിസംബറിനുശേഷം ബിഹാറില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ എ.ഐ.എം.ഐ.എം നേതാവാണ് സലാം. 2022ല്‍ ഗോപാല്‍ഗഞ്ചില്‍ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ അബ്ദുല്‍ സലാം മത്സരിച്ചിരുന്നു.