കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് അവകാശപ്പെട്ട മൂന്നാം സീറ്റ് പാര്‍ട്ടിക്ക് ലഭിക്കില്ല. പകരം ഇനി കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് നല്‍കും. ഇക്കാര്യത്തില്‍ യു.ഡി.എഫില്‍ ധാരണയായി. എന്നാല്‍ മൂന്നാം സീറ്റ് ചര്‍ച്ചകള്‍ വഴിമുട്ടിയിട്ടില്ലെന്നാണ് പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായും സാദിഖലി തങ്ങളുമായും ഫോണ്‍ വഴി ചര്‍ച്ച നടത്തിയിട്ടുണ്ട്. യു.ഡി.എഫ് യോഗ ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കും. പ്രധാന പാര്‍ട്ടികള്‍ ഒന്നും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിട്ടില്ല. മൂന്നാം സീറ്റിന്റെ കാര്യം ഇടക്കിടെ പറയേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
|
അതേസമയം, സീറ്റുകള്‍ തമ്മില്‍ വെച്ചുമാറാന്‍ മുസ്ലിം ലീഗില്‍ തീരുമാനമായി. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയില്‍ എം.പി. അബ്ദുസമദ് സമദാനിയും ആകും മത്സരിക്കുക.
നിലവില്‍ മലപ്പുറം എം.പിയാണ് അബ്ദുസമദ് സമദാനി. ഇത്തവണ അദ്ദേഹം പൊന്നാനിയില്‍ മത്സരിക്കും. പൊന്നാനി എം.പിയായ ഇ.ടി. മുഹമ്മദ് ബഷീര്‍ മലപ്പുറത്തായിരിക്കും ജനവിധി തേടുക. ഇ.ടി. മുഹമ്മദ് ബഷീര്‍ മലപ്പുറത്ത് മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.





