02
Feb 2024
Sun
02 Feb 2024 Sun
man kills mother to find money to payback debt

ഓണ്‍ലൈന്‍ ഗെയിമിലൂടെ വന്‍തുക നഷ്ടപ്പെട്ട യുവാവ് കടംവീട്ടാന്‍ അമ്മയെ കൊന്നു . അമ്മയുടെ പേരിലുള്ള 50 ലക്ഷംരൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുകയായിരുന്നു യുവാവിന്റെ ലക്ഷ്യം. ഉത്തര്‍പ്രദേശിലെ ഫത്തേഹ്പൂര്‍ സ്വദേശി ഹിമാന്‍ഷുവാണ് അമ്മയെ കൊലപ്പെടുത്തിയത്. അച്ഛന്‍ വീട്ടിലില്ലാതിരുന്ന സമയം ഹിമാന്‍ഷും അമ്മ പ്രഭയെ കൊല്ലുകയും മൃതദേഹം ചാക്കിലാക്കി യമുനാ നദിയുടെ തീരത്ത് തള്ളുകയുമായിരുന്നു.(man kills mother to find money to payback debt)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുപി പ്ലാറ്റ്‌ഫോമിലെ ഗെയിമിന് അടിമയായ ഹിമാന്‍ഷുവിന് ഈ വകയില്‍ നാലുലക്ഷം രൂപയോളം നഷ്ടമായിരുന്നു. കടംവാങ്ങിയ ഈ പണം തിരികെ നല്‍കാന്‍ വഴികാണാതെ വന്നതോടെയാണ് ഹിമാന്‍ഷു ക്രൂരകൃത്യം ആസൂത്രണം ചെയ്തത്. ഇതിനായി ഇയാളാദ്യം അമ്മായിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയും അമ്മയുടെയും അച്ഛന്റെയും പേരില്‍ 50 ലക്ഷം രൂപാ വീതമുള്ള ഇന്‍ഷുറന്‍സ് എടുക്കുകയും ചെയ്തു.

കഴിഞ്ഞദിവസമായിരുന്നു ഹിമാന്‍ഷു കൊലപാതകം നടത്തിയത്. തുടര്‍ന്ന് ചണച്ചാക്കിലാക്കിയ മൃതദേഹം ട്രാക്ടറില്‍ കയറ്റി യമുനാ നദിയുടെ തീരത്ത് കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. ഹിമാന്‍ഷുവിന്റെ അച്ഛന്‍ റോഷന്‍ സിങ് ഈ സമയം ക്ഷേത്രത്തില്‍ പോയിരിക്കുകയായിരുന്നു. ക്ഷേത്രത്തില്‍ നിന്ന് വീട്ടില്‍ മടങ്ങിയെത്തിയ റോഷന്‍ സിങ്ങ് ഭാര്യയെയും മകനെയും വീട്ടില്‍ കണ്ടില്ല.

ഇരുവരെയും അന്വേഷിച്ച് റോഷന്‍ സിങ് പലയിടത്തും പോയെങ്കിലും കണ്ടില്ല. ഇതിനിടെ ഹിമാന്‍ഷുവിനെ ട്രാക്ടറുമായി യമുനാ തീരത്ത് കണ്ടെന്ന അയല്‍വാസി റോഷനെ അറിയിച്ചു. പൊലീസ് അന്വേഷണത്തില്‍ യമുനാ തീരത്തു നിന്ന് പ്രഭയുടെ മൃതദേഹം കണ്ടെത്തുകയും ഹിമാന്‍ഷുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യംചെയ്യലില്‍ കടംവീട്ടാന്‍ പണം കണ്ടെത്തുന്നതിനാണ് കൊലപാതകം ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്ന് യുവാവ് പൊലീസിനോടു വെളിപ്പെടുത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക