|
ന്യൂഡല്‍ഹി: നരേന്ദ്രമോദി ഭരണത്തില്‍ ഇന്ത്യയില്‍ ദാരിദ്ര്യം കുറയുന്നതായും അഞ്ചുശതമാനം സൂചികയിലേക്ക് ഇടിഞ്ഞുവെന്നും നിതി ആയോഗ് (പ്ലാനിങ് ബോര്‍ഡ്).
രാജ്യത്ത് ദാരിദ്ര്യത്തിന്റെ തോത് അഞ്ചുശതമാനത്തിലേക്ക് താഴ്ന്നതായാണ് നിതി ആയോഗിന്റെ അവകാശവാദം. ഗാര്‍ഹിക ഉപഭോഗ ചെലവ് സര്‍വേയെ അടിസ്ഥാനമാക്കിയാണ് അവകാശവാദം.
ഗ്രാമ, നഗര വ്യത്യാസമില്ലാതെ ഉപഭോഗം വര്‍ധിച്ചിട്ടുണ്ട്. ഉപഭോഗം രണ്ടര മടങ്ങ് ആണ് വര്‍ധിച്ചത്. ഗ്രാമീണ ഇന്ത്യയില്‍ ശരാശരി പ്രതിമാസ ആളോഹരി ഉപഭോഗ ചെലവ് 40.42 ശതമാനമായി വര്‍ധിച്ചു. അതായത് 2008 രൂപ ആയി. 201112 മുതലാണ് ഈ വര്‍ധനയെന്ന് സര്‍വേ കണക്കുകള്‍ വ്യക്തമാക്കുന്നതായി നീതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രഹ്മണ്യം പറഞ്ഞു.
നഗരത്തിലും സ്ഥിതി വ്യത്യസ്തമല്ല. നഗരത്തിലെ പ്രതിമാസ ശരാശരി ആളോഹരി ഉപഭോഗ ചെലവ് 33.5 ശതമാനമായാണ് വര്‍ധിച്ചത്. 201112 മുതല്‍ ഇത് 3510 രൂപയായി വര്‍ധിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
2022 ഓഗസ്റ്റ് മുതല്‍ 2023 ജൂലൈ വരെയാണ് സര്‍വേ നടത്തിയത്. ഗാര്‍ഹിക ഉപഭോഗം, ദാരിദ്ര്യരേഖ, സര്‍ക്കാര്‍ നടപ്പാക്കിയ ദാരിദ്ര്യനിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി എന്നിവയുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിച്ചം വീശുന്നതാണ് സര്‍വേ കണക്കുകളെന്നും നീതി ആയോഗ് സിഇഒ വ്യക്തമാക്കി. ദാരിദ്ര്യനിര്‍മാര്‍ജ്ജന യജ്ഞം വിജയിച്ചിട്ടുണ്ടോ എന്ന് വിലയിരുത്തുന്നതില്‍ ഗാര്‍ഹിക ഉപഭോഗ കണക്കുകള്‍ നിര്‍ണായകമാണ്.
2004 2005ല്‍ നിന്ന് 202223ലേക്ക് എത്തുമ്പോള്‍ ഗ്രാമ നഗര ഉപഭോഗ വ്യത്യാസം 71 ശതമാനമായി കുറഞ്ഞു. 20042005ല്‍ ഇത് 91 ശതമാനമായിരുന്നു. ഈ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ദാരിദ്ര്യത്തിന്റെ തോത് അഞ്ച് ശതമാനത്തിനോടടുത്ത് എന്നോ അഞ്ചില്‍ താഴെയെന്നോ അനുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മോദി സര്‍ക്കാരിന് ഗുണകരമായ റിപ്പോര്‍ട്ട് നിതി ആയോഗ് തയാറാക്കിയത്.
Poverty In India Has Reduced To 5%, Claims Niti Aayog CEO





